ADVERTISEMENT

ദോഹ ∙ ഹൈവേ ഉള്‍പ്പെടെയുള്ള അതിവേഗ പാതകളിലെ വാഹനാപകടങ്ങള്‍ കുറക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഖത്തറിന്റെ വടക്കന്‍ മേഖലയിലെ തിരക്കേറിയ അല്‍ ഷമാല്‍ റോഡില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ വെഹിക്കിള്‍ റീസെട്രെയ്ന്റ് സിസ്റ്റം (വിആര്‍എസ്) ബാരിയറുകള്‍ സ്ഥാപിച്ചു. വര്‍ഷാവസാനത്തോടെ അല്‍ ഷമാലിന്റെ 100 കിലോമീറ്റര്‍ റോഡിലും ബാരിയറുകള്‍ സ്ഥാപിക്കും. 

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ആണ് വിആര്‍എസ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാന പാതകളില്‍ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക വിആര്‍എസ് ബാരിയറുകള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചത്. ഹൈവേകളിലെയും പ്രധാന റോഡുകളിലെയും നിര്‍ണായക സുരക്ഷാ സംവിധാനമായ വിആര്‍എസ് ബാരിയറുകള്‍ അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴുള്ള തീവ്രത കുറക്കാനും സഹായകമാണ്. ഈ വര്‍ഷം അവസാനത്തോടെ വടക്കന്‍ മേഖലയിലെ സുപ്രധാന ഹൈവേയായ 100 കിലോമീറ്റര്‍ നീളുന്ന അല്‍ ഷമാലിന്റെ മുഴുവന്‍ പാതയുടെ ഇരുവശങ്ങളിലും വിആര്‍എസ് ബാരിയറുകള്‍ സ്ഥാപിക്കും. 

qatar-al-shamal-road-1
അല്‍ഷമാല്‍ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന വിആര്‍എസ് ബാരിയറുകള്‍.

അല്‍ ഷമാല്‍ റോഡില്‍ ഗതാഗത തിരക്കേറുന്ന സാഹചര്യത്തില്‍ റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും സുരക്ഷാ സംവിധാനങ്ങളും അനിവാര്യമാണെന്നും അഷ്ഗാല്‍ ചൂണ്ടിക്കാട്ടി. ഗതാഗത അപകടങ്ങളും തിരക്കും കുറച്ചു കൊണ്ട് ഡ്രൈവറുടെ സുരക്ഷ വര്‍ധിപ്പിക്കുകയും തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കുകയും സമയവും ഊര്‍ജവും ചെലവും ലാഭിക്കുന്നതിനൊപ്പം ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയുമാണ് ഗതാഗത, പൊതുമരാമത്ത് അധികൃതര്‍ ശ്രദ്ധ ചെലുത്തുന്നത്. 

English Summary:

Ashghal installs 60 km of Vehicle Restraint Systems on Al Shamal Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com