ദുബായിൽ 666 മീറ്റർ 2 വരി പാലം തുറന്നു
Mail This Article
×
ദുബായ് ∙ ഗാൺ അൽ സബ്‌ഖ-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയിലെ 4 പാലങ്ങളിൽ ഒന്ന് ഇന്നലെ തുറന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ നീളമുള്ള പുതിയ 2 വരി പാലം സഹായിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം തുറന്നതോടെ യാത്രാസമയം 21 മിനിറ്റിൽ നിന്നും വെറും 7 മിനിറ്റായി കുറഞ്ഞു. ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
English Summary:
Dubai Roads and Transport Authority opens major bridge as part of Garn Al Sabkha-Sheikh Mohammed bin Zayed Road
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.