സുഹാർ ലിറ്റററി ഫോറം രൂപീകരിച്ചു
Mail This Article
സുഹാർ ∙ സുഹാർ ലിറ്റററി ഫോറം (എസ് എൽ എഫ്) നിലവിൽ വന്നു. സാഹിത്യ ചർച്ചകൾ, കവിയരങ്ങുകൾ, പുസ്തക പരിചയം, പ്രശസ്തരായ മലയാള സാഹിത്യകാരന്മാരുടെ പേരിൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുക, നാട്ടിലെയും വിദേശത്തെയും മുൻനിര എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ സംഘടിപ്പിക്കുക, സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവർക്കാവിശ്യമായ നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് സുഹാർ ലിറ്റററി ഫോറം നിലവിൽ വന്നത്.
രൂപീകരണ യോഗത്തിൽ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, കലാ മേഖലകളിൽ താത്പര്യമുള്ള സുഹാറിലെ വലിയൊരു വിഭാഗം മലയാളികൾ സന്നിഹിതരായിരുന്നു. കെ ആർ പി വള്ളികുന്നം സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
തുടർന്ന് രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും ഉപദേശക സമിതിയെയും യോഗം തിരഞ്ഞെടുത്തു. കെ ആർ പി വള്ളികുന്നം (പ്രസിഡന്റ്), സി കെ സുനിൽ കുമാർ (ജനറൽ സെക്രട്ടറി), ജിമ്മി സാമൂവൽ (ട്രഷറർ), ജയൻ മേനോൻ (വൈസ് പ്രസിഡന്റ്), മിനി സൂസൻ, വിനീത വിനോദ്, ഹസിത ഷറഫുദീൻ (ജോയിന്റ് സെക്രട്ടറി), ഡോ. റോയ്, എ മനോജ് കുമാർ, ഡോ. ഗിരീഷ് നാവത്ത്, റഫീഖ് പറമ്പത്ത് (ഉപദേശക സമിതി) എന്നിവരെയും തിരഞ്ഞെടുത്തു. ഡോ. റോയ്, ഡോ. ഗിരീഷ് നാവത്ത്, എ മനോജ് കുമാർ, വിനോദ് നായർ, സി കെ സുനിൽകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.