മെൽബണിൽ മലയാള നാടകങ്ങളുടെ വസന്തകാലം

Mail This Article
മെൽബൺ ∙ നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കെ വി ഗണേഷ്, സുനിൽ സുഖദ, അപ്പുണ്ണി ശശി, എസ് പി ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചികഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം സ്വീകരണം നൽകി. നമുക്കിനിയും നാടകങ്ങൾ കാണണം എന്ന ഹാഷ്ടാഗോടുകൂടിയാണ് സമത ഓസ്ട്രേലിയയും, വിപഞ്ചിക ഗ്രന്ഥശാലയും ഒരുക്കുന്ന ഐഎച്ച്എൻഎ പീപ്പിൾസ് തിയറ്റർ ഫെസ്റ്റ് ഇത്തവണ അരങ്ങേറുന്നത്.
മേയ് 11 ന് വൈകിട്ടു 4 മണി മുതൽ ബോക്സ് ഹിൽ ടൗൺ ഹാളിലാണ് ജനകീയ നാടകോത്സവം. മലയാള സിനിമാതാരങ്ങളായ ശ്രീകുമാറും, സുനിൽ സുഗതയും അവതരിപ്പിക്കുന്ന ടാർസൻ, അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് എന്നീ നാടകങ്ങൾക്കൊപ്പം കെപ്പറ്റ മെൽബണിന്‍റെ അതെന്താ? എന്ന നാടകവും ഉണ്ട്. നാടകോത്സവത്തിന്‍റെ ഭാഗമായി തിരുവരങ്ങ്, വരയരങ്ങ്, വായനരങ്ങ്, കളിയരങ്ങ്, രുചിയരങ്ങ് എന്നിവയും രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷിന്‍റെ നേതൃത്വത്തിൽ തിയറ്റർ വർക്ക്ഷോപ്പും ഓട്ടിസവും തിയറ്റർ തെറാപ്പിയും എന്ന സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ബേബി സിറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.