നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

Nikki-Haley
SHARE

സൗത്ത് കരോലിന ∙ ഇന്ത്യൻ വംശജയായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമായ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെയാണ് പ്രചാരണം ആരംഭിക്കുക. ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വിറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിങ്ടൻ ഡിസിയിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കുറിച്ചു.

Also read: രഹസ്യ രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചു; ട്രംപും ബൈഡനും ചെയ്തത് ഒരേ തെറ്റുകള്‍, വ്യത്യസ്തമാകുന്നത് ഇങ്ങനെ

Nikki-Haley2

സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് ഇതേ നഗരത്തിൽ നിന്നു ഹേലിക്കു പിന്നാലെ തിരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. തുടർന്നു ഇരുവരും തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അയോവയിലേക്ക് പോകും. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും.

Nikki-Haley1

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28നു തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചാരണ യാത്ര ആരംഭിക്കും. ഹൂസ്റ്റണിലും ഡാലസിലും റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന ഡിന്നറുകളിൽ 50,000 ഡോളർ നൽകുന്ന പ്ലാറ്റിനം സ്പോൺസർമാർക്ക് വിഐപിക്കൊപ്പം സമയം ചെലവിടാനുള്ള ടിക്കറ്റുകളും ഫോട്ടോയും ലഭിക്കും.‌

2024-ലെ റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായുള്ള മത്സരം ഉയർന്ന തലത്തിലേക്ക് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ രംഗത്തെത്തുന്നതോടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഉടൻ തന്നെ ആദ്യത്തെ ഔപചാരിക വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പായി. തനിക്കെതിരെ ആരെല്ലാം രംഗത്തു വന്നാലും അവർക്ക് തനിക്കെതിരെ വെല്ലുവിളി ഉയർത്താൻ പോലും കഴിയില്ലെന്നു ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : Nikki Haley planning to launch her 2024 White House bid on February 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS