ADVERTISEMENT

ന്യൂയോർക്ക്∙ നാടിന്‍റെ അരുമയായിരുന്ന അരയന്നത്തെ കൊന്ന് ഭക്ഷിച്ചതിന് മൂന്ന് കൗമാരക്കാർ അറസ്റ്റിൽ . ഒരു ദശാബ്ദത്തിലേറെയായി കുളത്തിൽ താമസിക്കുന്ന ഫെയ് എന്ന് പേരുള്ള പെൺ  അരയന്നമാണ് സിറാക്കൂസിന്റെ പ്രാന്തപ്രദേശമായ മാൻലിയസിൽ കൊല്ലപ്പെട്ടത്. മെമ്മോറിയൽ ഡേ പരേഡിന് ശേഷം  അരയന്നത്തെയും അതിന്‍റെ നാല് കുഞ്ഞുങ്ങളെയും കാണാതായിരുന്നു.ഇവരെ കാണാതായതാടെ നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങി. ഇതിൽ രണ്ട് അരയന്ന കുഞ്ഞുങ്ങളെ സലീനയക്ക് സമീപത്തുള്ള ഒരു കടയിൽ നിന്നും പൊലീസ് കണ്ടെത്തി.

Read more at: കാറിന് തീപിടിച്ച് കുട്ടികൾ നിലവിളിക്കുന്നതിനിടെ മോഷണം; അമ്മ അറസ്റ്റിൽ...

ഈ കടയിലെ ജീവനക്കാരനായിരുന്ന കൗമാരക്കാരിലൊരാൾ അരയന്നത്തെയും കുഞ്ഞുങ്ങളെയും സുഹൃത്തക്കളുടെ കൂടെ ചേർന്ന് തട്ടിക്കൊണ്ടുപോയതായി പൊലീസിനോട് സമ്മതിച്ചു. മറ്റ് രണ്ട് അരയന്ന കുഞ്ഞുങ്ങളെ  സിറാക്കൂസിലെ ഒരു സ്വകാര്യ വസതിയിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

‘‘ കൗമാരക്കാർ അർധരാത്രിയിൽ കുളത്തിൽ പക്ഷി കൂടുകെട്ടിയിരുന്ന സ്ഥലത്ത് എത്തിയാണ് അരയന്നത്തെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ കൊണ്ടുപോയി അരയന്നത്തെ പാകം ചെയ്തു. അരയന്നത്തെ കുളത്തിൽ വച്ച് കൊന്നു. 

16-നും 18-നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെ, ഗൂഢാലോചനയും ക്രിമിനൽ അതിക്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പിന്നീട് മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു. ഇവരെ മാതാപിതാക്കൾ കോടതിയിൽ ഹാജരാക്കും. 18 വയസ്സുള്ള മൂന്നാമൻ വിചാരണയ്ക്കായി കാത്തിരിക്കുകയാണ്.’’ – പൊലീസ് അറിയിച്ചു.

English Summary : 3 Teens Arrested For Killing And Eating New York Village's Beloved Swan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com