ADVERTISEMENT

ഫിലഡൽഫിയ ∙ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടിന് രാവിലെ ഒമ്പതുമുതൽ സെന്‍റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിൽ (1200 പാർക്ക് അവന്യൂ, ബെൻസലെം, പി,എ -19020) വച്ച് നടക്കും. വേൾഡ് ഡേ ഓഫ് പ്രയറിന്‍റെ ഈ വർഷത്തെ ചിന്താവിഷയം എഫെസ്യർ 4:1-7വരെ അടിസ്ഥാനപ്പെടുത്തി സ്നേഹത്തിൽ അന്യോന്യം പൊറുക്കുക എന്നതാണ്. 

 പലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം  ആചരിക്കുന്നത്. ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയറിന്‍റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ലളിതമായ ഭാഷയിൽ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ കഴിവുമുള്ള ഡോക്ടർ ടീന എലിസബത്താണ്.  ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ടീന  കൊച്ചമ്മ മികച്ച വാഗ്മിയും നല്ലൊരുഗായികയും ആണ്. തിരുവല്ല മാർത്തോമാ കോളേജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപികയായി പ്രവർത്തിക്കുന്നു. ഫിലഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ച് വികാരി റവ. ബിബി ചാക്കോ മാത്യുവിന്‍റെ ഭാര്യയാണ്.  വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായസ്‌കിറ്റുകളിലൂടെയും, നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്.

എക്യൂമെനിക്കല്‍ ഗായകസംഘം തോമസ്ഏബ്രഹാം (ബിജു) നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ആലപിക്കുന്നതായിരിക്കും.ഇതിന്‍റെ ദ്രുതഗതിയിലുള്ള വിപുലമായ പ്രവർത്തനം നടക്കുന്നതായി ഭാരവാഹികൾഅറിയിച്ചു. ഏവരെയും വേൾഡ് ഡേ ഓഫ് പ്രയർലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ചെയർമാൻ റവ. ഫാ. എൽദോസ് കെ. പി
കോ ചെയർമാൻ - റവ. ഫാ. എം. കെ. കുര്യാക്കോസ്
റിലീജിയസ് ചെയർമാൻ. റവ. ഫാ. ജേക്കബ് ജോൺ
ജനറൽ സെക്രട്ടറി - ശാലു പുന്നൂസ്
ട്രഷാർ - റോജേഷ് സാമുവേൽ
ജോയി. ട്രഷാർ - സ്വപ്‍ന സെബാസ്റ്യൻ
ക്വയർ കോഓർഡിനേറ്റർ - ബിജു എബ്രഹാം
വിമൻസ് ഫോറം കൺവീനർ - ദിയ മേരി ജോൺ
കോ കൺവീനർ -ജിൻസി ജോയി
കോർ കമ്മിറ്റി മെംബേർസ് - നിർമല എബ്രഹാം
ലിസി തോമസ്
സുമ ചാക്കോ
പി ആർ ഓ -സന്തോഷ് എബ്രഹാം

English Summary:

Ecumenical Fellowship of Indian Churches in Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com