ADVERTISEMENT

മയാമി∙ രതിചിത്രതാരം സോഫിയ ലിയോണിനെ (26) മയാമിയിലെ അപ്പാർട്ട്മെന്‍റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഫിയയെ വീട്ടുകാർ  കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണം ലഭ്യമായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ഇപ്പോൾ പൊലീസ് അന്വേഷിക്കുകയാണ്.

മയാമിയിൽ നിന്നുള്ള സോഫിയ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഈ മാസം  ഒന്നിനാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, മൂന്നു മാസത്തിനിടെ നാല് രതി ചിത്ര നടിമാരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഫ്രെബുവരിയിൽ കാഗ്നി ലീയെ (36) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ജനുവരിയിൽ, ജെസ്സി ജെയ്നെയും കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറെയും  ഓക്‌ലഹോമ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് കരുതപ്പെടുന്നു. 

 രതി ചിത്രതാരം തൈന ഫീൽഡ്‌സിനെ പെറുവിലെ ട്രൂജില്ലോയിലുള്ള വസതിയിൽ ജനുവരിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സുകാരിയായ തൈന ഫീൽഡ്സ്, രതി ചിത്രവ്യവസായത്തിൽ തനിക്ക് നേരിട്ട ദുരുപയോഗം പരസ്യമായി തുറന്ന്പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് നടിയുടെ മരണം സംഭവിച്ചത്. ഈ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. 

English Summary:

Adult film star Sophia Leone dead at 26, found unresponsive; fourth industry death in three months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com