ADVERTISEMENT

ന്യൂയോർക്ക് സിറ്റി ∙ ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്‍റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൻ ഡോളറിന്‍റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ്  അറിയിച്ചു. ബ്രോങ്ക്‌സിലെ  അപ്പാർട്മെന്‍റിൽ ഫർണിച്ചറിനുള്ളിൽ നിന്നാണ് പണവും ലഹരി മരുന്നും ആഡംബര വാച്ചുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കേസിൽ ഈ മാസം 20 ന് 60 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു. 2006ൽ നാടുകടത്തപ്പെട്ട ആളാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Police find 30 Pounds of Cocaine and $3 Million in Secret Compartments in NYC Apartment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com