ADVERTISEMENT

ഡാലസ് ∙ ഡാലസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്), ഡാലസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ  മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം ‌ ഏർപ്പെടുത്തിയിരിക്കുന്ന 2023-24 മനയിൽ കവിതാ പുരസ്കാരത്തിനു അമേരിക്കൻ മലയാളി സാഹിത്യകാരിയായ ബിന്ദു ടിജിയുടെ 'ഉടലാഴങ്ങൾ' അർഹമായി. 

മനയിൽ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പോൺസർ ചെയ്യുന്നത്‌. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ്‌ ഡോളറും, ഫലകവും, പ്രശസ്തിപത്രവും മേയ്‌ 10-12 തീയതികളിൽ ഡാലസിൽ നടക്കുന്ന കെഎൽഎസ്‌, ലാന ലിറ്റററി ക്യാംപിൽ വച്ചു നൽകപ്പെടും. 

ഡാലസിലെ  മലയാളസാഹിത്യാസ്വാദകരെ പ്രസ്തുത ക്യാംപിലേക്കും കെഎൽഎസ്  സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എം. വി. പിള്ള, ഷാനവാസ്‌ പോങ്ങുമ്മൂട്‌,  പുളിമാത്ത്‌ ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിങ് പാനൽ. 2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചിരുന്നത്‌ ഡോക്ടർ മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ 'മാനിന്റെ മാതൃരോദനം' എന്ന ചെറുകവിതയാണ്‌ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 

ഇത്തവണത്തെ പുരസ്കാര ജേതാവായ ബിന്ദു ടിജി അമേരിക്കൻ മലയാളസാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണ്. രസതന്ത്രം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ബിന്ദു ടിജിയുടെ ജന്മദേശം തൃശ്ശൂർ ആണ്. ആനുകാലികങ്ങളിൽ കവിത എഴുതുന്നു. നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാന യുടെ 2019ലെ കവിതാ പുരസ്കാരവും, 2020- ഇൽ കൊടുങ്ങല്ലൂർ എ. അയ്യപ്പൻ ട്രസ്റ്റിന്റെ നേരളക്കാട് രുഗ്മണിയമ്മ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽഎൻജിനീയർ ആയി ജോലി നോക്കുന്നു. ഭർത്താവ് : ടിജി തോമസ്. കുട്ടികൾ : മാത്യു തോമസ്, അന്നാ മരിയ തോമസ്.

മെയ്‌ 10-12 തിയതികളിൽ ഡാലസിൽ ഓബ്രി ടെക്സാസ്‌ റാഞ്ചിൽ വച്ചു നടക്കുന്ന കെഎൽഎസ്‌, ലാന സാഹിത്യ ക്യാമ്പിനു ഡാലസ്‌ മലയാളസാഹിത്യാസ്വാദകരെ കുടുംബസമേതം കെഎൽഎസ്  പ്രവർത്തകസമിതി സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക:
ഷാജു ജോൺ: 469-274-650,
ഹരിദാസ്‌ തങ്കപ്പൻ: 214-763-3079,
സാമുവൽ യോഹന്നാൻ 

English Summary:

Kerala Literary Society 2023-24 Manayil Jacob Poetry Awards to Bindu TG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com