ADVERTISEMENT

വാഷിങ്ടൻ ∙ കൊളംബിയ സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ യു.എസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുന്ന ബിൽ പാസായി. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിയമം റദ്ദാക്കുന്ന നിയമനിർമാണം സഭ വ്യാഴാഴ്ചയാണ് പാസാക്കിയത്. റിപ്പബ്ലിക്കൻമാർക്കൊപ്പം 52 ഡെമോക്രാറ്റുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.

ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നത് നേരെത്ത തന്നെ നിയമവിരുദ്ധമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റിൽ പാസാക്കിയ ബില്ലിന് അംഗീകാരം നൽകാനോ പ്രസിഡന്‍റ്  ജോ ബൈഡൻ അംഗീകാരം നൽകാൻ സാധ്യതയില്ല. നേരത്തെ ഫെഡറൽ തിരഞ്ഞെടുപ്പുകൾ വ്യാപകമായ വോട്ടർ തട്ടിപ്പിനും രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അനധികൃത വോട്ടിങ്ങിനും സാധ്യതയുണ്ടെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പരാതിപ്പെട്ടിരുന്നു  

English Summary:

House votes to block noncitizen voting in local DC elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com