ADVERTISEMENT

ന്യൂയോർക്ക്∙ ലോക കേരള സഭയുടെ നാലാം സമ്മേളനം ഈ മാസം 13 ,14 ,15 തീയതികളിൽ നടക്കുമ്പോൾ ഫൊക്കാനയുടെ സാന്നിധ്യമായി  പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി, ട്രഷറർ ബിജു കൊട്ടാരക്കര, മുൻ ഫൊക്കാന പ്രസിഡന്‍റ് മന്മധന് നായർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, വിമൻസ് ഫോറം ചെയർ ബ്രിഡ്ജിട് ജോർജ്‌, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, കൺവെൻഷൻ അസോസിയേറ്റ് ചെയർ വിജോയ് പാട്ടമ്പടി,  മുൻ സെക്രട്ടറി റ്ററസൺ തോമസ്, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ് ഫോർമേർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്‌ബു മാത്യു തുടങ്ങിയവർ പങ്കെടുക്കും .

ഫൊക്കാനയെ പ്രതിനിധീകരിച്ച് ലോക കേരളസഭയിൽ ഡോ. ബാബു സ്റ്റീഫൻ, ഡോ.കല ഷഹി എന്നിവർ സംസാരിക്കും. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്‍റെ മുഖ്യ സ്പോൺസർ ആയിരുന്ന ഡോ. ബാബു സ്റ്റീഫൻ നാലാം ലോക കേരളസഭയുടെ മുഖ്യ സാന്നിധ്യമാകും. കുടിയേറ്റം ലോക കേരള സഭയുടെ സംഘാടനത്തിലൂടെ പുതിയ കാഴ്ചകൾ തേടുകയും അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഒരുമിച്ചിരുന്നു അവരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യുവാൻ ലഭിക്കുന്ന ഈ ഉദ്യമത്തിൽ ഫൊക്കാനയും സന്തോഷിക്കുന്നതായി ജനറൽ സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു .

ലോക കേരള സഭ എന്ന ആശയം യാഥാർഥ്യമായതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നതായി ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര അറിയിച്ചു .പ്രവാസികളുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു പൊതുവേദി എന്ന നിലയിൽ ലോക കേരള സഭ ഒരു മാതൃകയാണ് . ഇനിയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനാധിപത്യപരവും പ്രയോജനകരവുമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ പറഞ്ഞു. 
(വാര്‍ത്ത: ഡോ. കല ഷഹി)

English Summary:

4th Conference of Lok Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com