വർക്കൗട്ട് ചെയ്യാം കൊറിയൻ സ്റ്റൈലിൽ

korean fitness
Representative Image. Photo Credit: K-Angle/ Istockphoto
SHARE

കൊറിയൻ സംസ്കാരം ഇന്ന് ലോകത്ത് വർധിച്ച പ്രചാരം നേടുകയാണ്. സംഗീതം, ചലച്ചിത്രം, ഭക്ഷണം, ടിവി ഷോകൾ, സൗന്ദര്യക്കൂട്ടുകൾ ഇവയിലെല്ലാം കൊറിയൻ രീതികൾ ഇന്ന് എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. കൊറിയയിലെ മിക്ക ആളുകൾക്കും മെലിഞ്ഞ ശരീരപ്രകൃതിയാണ്. പാരമ്പര്യഘടകമാണത് എന്ന് കരുതിയാൽ തെറ്റി. കൊറിയൻ ജനത ഫിസിക്കൽ ഫിറ്റ്നസ് നിലനിർത്താൻ പതിവായി വീട്ടിലും പാർക്കിലും ജിമ്മിലുമെല്ലാം വർക്കൗട്ട് ചെയ്യും. 

കൊറിയൻ ദിനചര്യയുടെ ഭാഗമായ ചില വ്യായാമങ്ങൾ പരിചയപ്പെടാം

∙ പൈലേറ്റ്സ്

മെലിയുക എന്നതല്ല മറിച്ച് ആരോഗ്യവും തിളക്കവുമുള്ള ശരീരം സ്വന്തമാക്കുക എന്നതാണ് കൊറിയക്കാരുടെ ലക്ഷ്യം. ശരീരഭാരം കുറയ്ക്കുക എന്നതിൽ നിന്നും മസിൽ ബിൽഡിങ്ങിലേക്ക് ശ്രദ്ധ മാറിയിരിക്കുന്നു. ഇതിനായി കൊറിയയിലെ ജനങ്ങൾ പതിവായി പൈലേറ്റ്സ് ചെയ്യും (ബ്ലാക്ക് പിങ്കിലെ റോസും ജെന്നിയും പൈലേറ്റ്സ് ചെയ്യുന്നവരാണ്) ശരീരത്തെ ശക്തമാക്കാനും പോസ്ചർ മെച്ചപ്പെടുത്താനും ഫ്ലെക്സിബിലിറ്റി (വഴക്കം) ക്കും പൈലേറ്റ്സ് സഹായിക്കും. കൂടാതെ ശ്വസനം മെച്ചപ്പെടുത്താനും ആരോഗ്യത്തിനും മൂഡ് മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. 

∙ പെൻഗ്വിൻ എക്സർസൈസ്

ദക്ഷിണകൊറിയൻ ഗായികയും നടിയും മോഡലുമായ ബേയ് സുസിക്ക് ഏറെ പ്രിയപ്പെട്ട വ്യായാമമാണിത്. കൈകൾക്ക് ഫോക്കസ് കൊടുക്കുന്ന ഈ വ്യായാമം ചെയ്യാൻ വളരെ എളുപ്പവുമാണ്. ഏതു സമയത്തും എവിടെ വച്ചും ഈ വർക്കൗട്ട് ചെയ്യാൻ സാധിക്കും. ആദ്യം കൈകൾ വിടർത്തി 90 ഡിഗ്രിയിൽ പെൻഗ്വിനെപ്പോലെ വലിച്ചു പിടിക്കുക. കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതോടൊപ്പം കൈപ്പത്തി പുറത്തേക്കും അകത്തേക്കും ചലിപ്പിക്കുക. കൈ ഒരുപാട് ഉയർത്തേണ്ടതില്ല. 

Read Also: കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് കാര്‍ഡിയോ വ്യായാമങ്ങള്‍

∙ സ്ളിങ്ങ് ട്രെയ്നിങ്ങ്

ഒരു കൂട്ടം പേശികളാണ് സ്ളിങ്ങ്സ്. കാൽപ്പാദം മുതൽ അരക്കെട്ട് വരെയും കോർ മുതൽ കൈകൾ വരെയും നിരവധി സ്ളിങ്ങുകൾ ശരീരത്തിലുണ്ട്. ദക്ഷിണകൊറിയയിലെ പ്രശസ്തമായ ബാലൻസിങ്ങ് പ്രാക്ടീസ് ആണ് സ്ളിങ്ങ് ട്രെയ്നിങ്ങ്. ബാലൻസ് മെച്ചപ്പെടുത്തുന്നതോടൊപ്പം ശക്തിയും പോസ്ചറും മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 

∙ ക്രോസ്ഫിറ്റ്

കൂടുതൽ മസിൽ ആവശ്യമുള്ള ദക്ഷിണകൊറിയൻ സ്ത്രീകൾക്കിടയിൽ പ്രചാരമുള്ള ഒരു കഠിനവ്യായാമമാണ് ക്രോസ്ഫിറ്റ്.

∙ ആബ്‌സ് വർക്കൗട്ട്

കൊറിയക്കാർ ആബ്സ് വർക്കൗട്ട് ചെയ്യുന്നത് 11 ആബ്സ് ലക്ഷ്യം വച്ചാണ്. ഉദരത്തിനു കുറുകെ 2 ലംബരേഖകൾ, 11 നോട് സാമ്യമുള്ളത്. ക്രോസ്ബോഡി പ്ലാക്സ്, ക്രഞ്ച് വേരിയേഷൻസ് ഇവയെല്ലാമാണ് ആബ്സ് വർക്കൗട്ടിൽ ഉൾപ്പെടുന്നത്. ആദ്യം 10 മിനിറ്റ് വാംഅപ് ചെയ്യും. പിന്നീടാണ് കഠിനമായ ആബ്സ് പരിശീലനം.

Content Summary: Korean Workout Style

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA