ചൂടുകാലത്തു ഹഠയോഗയും തണുപ്പുകാലത്ത് മൈസൂർ യോഗയും; ഗുണങ്ങൾ പറഞ്ഞ് സംയുക്ത വർമ

HIGHLIGHTS
  • ഇന്ന് രാജ്യാന്തര യോഗ ദിനം
samyuktha
സംയുക്ത വർമ്മ യോഗ അഭ്യസിക്കുന്നു. Photo Credit: Instagram.com/samyukthavarma
SHARE

ജീവിതത്തോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടിൽ തന്നെ എനിക്കു വലിയ മാറ്റം സമ്മാനിച്ചതു യോഗയാണ്. ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല നമ്മുടെ മാനസിക വ്യാപാരങ്ങളെയും അതു നല്ല രീതിയിൽ സ്വാധീനിക്കും. ശരിയായ രീതിയിലുള്ള പഠനമാണു യോഗയ്ക്ക് ഏറ്റവും ആവശ്യം. യുട്യൂബ് കണ്ടോ പുസ്തകം വായിച്ചോ ചെയ്യേണ്ടതല്ല യോഗ. യോഗ ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം.

ഒറ്റ ദിവസം കൊണ്ട് ഒരാൾക്കു ശീർഷാസനം ചെയ്യാനാകുമോ? ഒരിക്കലുമില്ല. നടുവു വളച്ചു ബാക്ക്ബെൻഡിങ് ചെയ്യുമ്പോൾ ചിലരുടെ കാര്യത്തിൽ പ്രശ്നങ്ങളുണ്ടാകും. യോഗാഭ്യാസം സർക്കസല്ല. ശരിയായ പഠനമില്ലാതെ അഡ്വാൻസ് രീതികളിലേക്കു സ്വയം മാറുമ്പോഴാണ് അതു സർക്കസായി മാറുന്നത്. ദിവസം 20 മിനിറ്റ് എങ്കിലും യോഗയ്ക്കായി മാറ്റിവയ്ക്കാനായാൽ നല്ലത്. വെറുതേ ചമ്രം പടഞ്ഞിരുന്നാൽ പോലും അരക്കെട്ടിനു നല്ലതാണ്. രാവിലെ വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. 

Read Also: യോഗയിലെ തുടക്കക്കാരാണോ? ഗുണങ്ങളറിഞ്ഞ് പരിശീലിക്കാം ഈ 3 വാംഅപ് യോഗാസനങ്ങൾ

തെറപ്പി യോഗ വഴി ശരീരം മെലിയാനും തടിവയ്ക്കാനും കഴിയും. അതു ശ്വസന ക്രിയയിലെ ചെറിയ വ്യത്യാസം കൊണ്ടു ചെയ്യാവുന്നതാണ്. ശാരീരിക മാറ്റങ്ങൾക്കുള്ള വഴിയായി ഞാൻ യോഗയെ കാണാറില്ല. ബാക്ക് ബെൻഡിങ് ചെയ്താൽ തലച്ചോറിലേക്കു രക്തയോട്ടം കൂടും. തലമുടി വളരും. കാഴ്ചയ്ക്കും തെളിമ കൂടും. തൈറോയ്ഡ് ഗ്രന്ഥികൾക്കും കരളിനും നല്ലതാണ്. 

മുന്നോട്ടു വളഞ്ഞുള്ള യോഗ ശീലമാക്കുന്നവർക്ക് ആകാംക്ഷ, വെപ്രാളം തുടങ്ങിയ അവസ്ഥകളെ മറികടക്കാം.  ചൂടുകാലത്തു ഞാൻ ശിവാനന്ദയോഗിയുടെ പ്രാക്ടീസ് രീതിയിലുള്ള ഹഠയോഗയാണു ചെയ്യാറുള്ളത്. തണുപ്പുകാലത്തു മൈസൂർ യോഗയും. സദ്ഗുരുവിന്റെ ഷാംഭവി മഹാമുദ്രയും ഏറെ പ്രിയപ്പെട്ടതാണ്. 

വീട്ടമ്മ എന്ന നിലയിൽ പല തിരക്കുള്ളതുകൊണ്ടു എന്നും യോഗ ചെയ്യാൻ കഴിയാറില്ല. കോവിഡും അനുബന്ധമായി ചുമയും വന്നതു കൊണ്ട് 6 മാസത്തോളം യോഗ ചെയ്യാനായില്ല. അപ്പോഴും മനസ്സുകൊണ്ടു യോഗ ചെയ്യാൻ കഴിഞ്ഞു. അതു യോഗയിലെ വലിയ സാഫല്യം തോന്നിയ അനുഭവമാണ്.

English Summary: Yoga day celebrations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS