ADVERTISEMENT

'എന്റമ്മോ, അടിപൊളി' എന്ന് കാണികളെ കൊണ്ട് പറയിക്കുന്നത്ര ഗംഭീരമാണ് ജ്യോതികയുടെ വർക്ഔട്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജ്യോതിക പങ്കുവയ്ക്കുന്ന വർക്ഔട്ട് വിഡിയോകൾക്കെല്ലാം മില്യൺ വ്യൂസ് ആണ്. ഇത്തവണ സൂര്യയും ഒപ്പമുണ്ട് എന്നതാണ് പ്രത്യേകത. ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ എന്ന കുറിപ്പോടെ ജ്യോതിക തന്നെയാണ് വിഡിയോ പങ്കുവച്ചത്. പങ്കാളിയും ഒപ്പമുള്ളതോടെ വർക്ഔട്ടിന്റെ പവറും ഡബിൾ ആയി. ജിമ്മിൽ കഠിനമായ വ്യായാമത്തിൽ ഏർപ്പെടുന്ന ഇരുവരെയും കണ്ട് അണിയറയിൽ ഒരു കിടിലൻ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. 

രണ്ടു പേരും ഗംഭീരം എന്ന് നടൻ മാധവൻ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരുന്നു. 

ഇതാണ് ശരിക്കുമുള്ള കപ്പിൾ ഗോൾ എന്നും ഭാര്യയും ഭർത്താവും പട്ടാളത്തിൽ ചേരാനുള്ള ഒരുക്കത്തിലാണോ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. 
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇരുവരും വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. 

jyotika-surya-workout
സൂര്യ, ജ്യോതിക. Image Credit: instagram.com/jyotika/

ഇതിനു മുൻപ് ജ്യോതിക പങ്കുവച്ച വിഡിയോകൾക്ക് വളരെ നല്ല അഭിപ്രായമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്. കാണുന്നവർക്ക് പ്രോത്സാഹനം കിട്ടുന്ന രീതിയിലാണ് വിഡിയോകൾ എന്നും അഭിപ്രായമുണ്ട്. 

English Summary:

Jyothika and Suriya Workout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com