ADVERTISEMENT

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും. 

ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com