ADVERTISEMENT

കോളേജ് അധ്യാപികയായ അപൂര്‍വ്വ ഗുപ്ത ഗര്‍ഭിണിയായിരിക്കെ മിക്കവരെയും പോലെ അത്യാവശ്യം നന്നായി വണ്ണം വെച്ചിരുന്നു. എന്നാല്‍ കൂടിയ  22 കിലോ പ്രസവം കഴിഞ്ഞിട്ടും  അങ്ങനെ തന്നെ നിന്നു. 78 കിലോ ശരീരഭാരം അങ്ങനെ തന്നെ നിന്നതോടെ പിന്നെ ആളുകളുടെ കളിയാക്കലുകള്‍ ആരംഭിച്ചു. താന്‍ വീണ്ടും ഗര്‍ഭിണിയാണോ എന്ന് പോലും ആളുകള്‍ ചോദിച്ചതായി അപൂര്‍വ്വ ഓര്‍ക്കുന്നു. പലവഴി നോക്കിയിട്ടും വണ്ണം കുറയുന്നില്ല എന്ന് കണ്ടതോടെ  ഇനി വണ്ണം കുറച്ചിട്ട് തന്നെ കാര്യമെന്ന് അപൂർവ്വ തീരുമാനിച്ചു. കുഞ്ഞിനു പാല്‍ കൊടുക്കുന്ന അമ്മയായതു കൊണ്ട് വലിയ ഡയറ്റുകള്‍ പിന്തുടരാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന് അപൂര്‍വ്വ പറയുന്നു. എന്നാല്‍ ഭാരം കുറയ്ക്കുകയും വേണം. അങ്ങനെ, പോഷകസമ്പന്നം എന്നാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഒരു ഡയറ്റ് അപൂര്‍വ്വ കണ്ടെത്തി. 

മൂന്നു മുട്ട പുഴുങ്ങിയതും ബ്രൌണ്‍ ബ്രെഡും ആയിരുന്നു പിന്നെ അങ്ങോട്ട്‌ പ്രാതലിന്. ഒപ്പം പീനട്ട് ബട്ടറും ശതാവരി ചേര്‍ത്ത ഒരു ഗ്ലാസ്‌ പാലും. ഉച്ചയ്ക്ക് ഒരു ചപ്പാത്തിയും നാല് സ്പൂണ്‍ ചോറും. വെള്ളരിക്കയും. രണ്ടു വലിയ ഗ്ലാസ്‌ പാല്‍ മാത്രമായിരുന്നു അത്താഴം. ആഴ്ചയില്‍ അഞ്ചുദിവസം മുപ്പതു മിനിറ്റ് വീതം കാര്‍ഡിയോ വ്യായാമം ചെയ്തിരുന്നു. വര്‍ക്ക്‌ ഔട്ട്‌ ചെയ്യും മുമ്പായി ഒരു ആപ്പിള്‍, ഒരുപിടി ആല്‍മണ്ട്, ഒരു ഗ്ലാസ്‌ തേങ്ങാവെള്ളം എന്നിവ ശീലിച്ചു. വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം ട്രയിനര്‍ നിര്‍ദേശിച്ച പ്രോട്ടീന്‍ ഷേക്കും കുടിച്ചു. എന്തിനേറെ പറയുന്നു മൂന്നു മാസം കൊണ്ട് അപൂര്‍വ്വ പണ്ടത്തെക്കാള്‍ മെലിഞ്ഞു സുന്ദരിയായി. 

19 കിലോ കുറഞ്ഞതോടെ കോളേജ് അധ്യാപികയായ താന്‍ ഇപ്പോള്‍ കോളേജ് വിദ്യാര്‍ഥിനിയെ പോലെയായെന്നു പലരും പറയുന്നു എന്ന് അപൂര്‍വ്വ ചിരിയോടെ പറയുന്നു. പണ്ടൊക്കെ കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ആളായിരുന്നു താന്‍. എന്നാല്‍ ഇന്ന് ജീവിക്കാന്‍ വേണ്ടി കഴിക്കുന്ന ആളായെന്നും അപർവ്വ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com