കൃത്രിമ മധുരങ്ങള്‍ ആരോഗ്യത്തിന് ഹാനികരമോ? ലോകാരോഗ്യ സംഘടന പറയുന്നത്

artificial sweetners
Photo Credit: humonia/ Istockphoto
SHARE

പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങളും കോക്കിന് പകരം ഡയറ്റ് കോക്കുമൊക്കെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ്. ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളൊക്കെ നല്‍കിയേക്കാമെങ്കിലും കൃത്രിമ മധുരങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

ഹ്രസ്വകാലത്തേക്ക് ഭാരവും ബോഡിമാസ് ഇന്‍ഡെക്‌സുമൊക്കെ കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു. പാനീയങ്ങള്‍ വഴിയാണെങ്കില്‍ ഇത് 23 ശതമാനമാണ്. കൃത്രിമ മധുരത്തിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത 32 ശതമാനവും പക്ഷാഘാത സാധ്യത 19 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 13 ശതമാനവും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Read Also: ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാവുന്ന സാധാരണമല്ലാത്ത അഞ്ച് കാര്യങ്ങള്‍

ഇതിന് പുറമേ മൂത്രസഞ്ചിയിലെ അര്‍ബുദ സാധ്യതയും കൃത്രിമ മധുര ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണികള്‍ കൃത്രിമ മധുരം ഉപയോഗിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത 25 ശതമാനം വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. ഏസള്‍ഫേം കെ(എയ്‌സ്-കെ), ഏസ്പാര്‍ടേം, എഡ്വന്റേം, സൈക്ലാമേറ്റ്‌സ്, നിയോടേം, സാക്കറിന്‍, സൂക്രലോസ്, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. 

Content Summary: Artificial sweetners harmful?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS