കേരളത്തിലെ കരള്‍ അര്‍ബുദങ്ങളുടെ പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം

liver cancer
Photo Credit: t:sefa ozel/ Istockphoto
SHARE

കേരളത്തിലെ കരള്‍ അര്‍ബുദ കേസുകള്‍ക്ക് പിന്നുള്ള പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം മൂലമുള്ള കരള്‍വീക്കമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15 പ്രധാന ആശുപത്രികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

2018 മെയ്ക്കും 2020 ഏപ്രിലിനും ഇടയില്‍ ഹെപാറ്റോസെല്ലുലാര്‍ കാര്‍സിനോമ എന്ന കരള്‍ അര്‍ബുദം ബാധിച്ച 1217 രോഗികളുടെ ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഇവരില്‍ 44 ശതമാനം രോഗികള്‍ക്കും അര്‍ബുദ കാരണമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 40 ശതമാനം രോഗികളെ അര്‍ബുദത്തിലേക്ക് കൊണ്ട് പോയത് മദ്യപാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Read Also: കരള്‍ വീക്കം: ഈ ഏഴ് ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് കാണപ്പെടും

കരളില്‍ കൊഴുപ്പ് അമിതമായി അടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട് ഫാറ്റി ലിവര്‍ രോഗം. ഇതില്‍ ആദ്യത്തേത് പൊതുവേ മദ്യപാനികള്‍ക്ക് വരുന്നതും രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തതുമാണ്.

കരള്‍ ഭാരത്തിന്റെ 5-10 ശതമാനത്തിനും മുകളില്‍ കൊഴുപ്പായി മാറുമ്പോഴാണ് ഇതൊരു ഫാറ്റി ലിവറാകുന്നത്. കരള്‍ വീര്‍ക്കാന്‍ ഇത് കാരണമാകും. ഈ രോഗം മൂര്‍ച്ഛിക്കുന്നത് ആദ്യം നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയേറ്റോഹെപ്പറ്റൈറ്റിസിലേക്കും പിന്നീട് കരള്‍ അര്‍ബുദത്തിലേക്കും ഫൈബ്രോസിസിലേക്കും നയിക്കുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണവും അലസവമായ ജീവിതശൈലിയുമൊക്കെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നത്. അമിതമായ ക്ഷീണം, ഭാരനഷ്ടം,  അടിവയറ്റില്‍ വേദന, മഞ്ഞപിത്തം, ചര്‍മത്തിന്റെ നിറം മഞ്ഞയാകല്‍, കാലുകളിലും അടിവയറ്റിലുമുള്ള നീര്, ആശയക്കുഴപ്പം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

Content Summary: Non-alcoholic fatty liver disease predominant cause of liver cancer in Kerala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS