കാൽമുട്ടിലെ വേദനയെ അവഗണിക്കരുതേ; ശരിയായ സമയത്ത് ചികിൽസ തേടിയില്ലെങ്കിൽ....

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 0471-4567890
Knee Woman Joint Pain Charday Penn Shutterstock
Representative Image. Photo Credit : Charday Penn / Shutterstock.com
SHARE

‘‘തീരെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പത്തനംതിട്ട സ്വദേശി പത്മകുമാരി എന്റെയടുത്തു വന്നത്. ‘എനിക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകിയത്’ – അവർ‌ പറഞ്ഞു. കാൽമുട്ടിലെ വേദനയെ കാര്യമായി എടുക്കാതെ വേദനസംഹാരികൾ പുരട്ടി സ്വയം ചികിൽസ നടത്തി പത്മകുമാരി നഷ്ടമാക്കിയത് വിലപ്പെട്ട 10 വർഷങ്ങളാണ്.’’ – തിരുവനന്തപുരം എസ്പി വെൽഫോർട്ട് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. സജീവ് പറയുന്നു.

വൈദ്യശാസ്ത്രം ഇത്രയും വികസിച്ച കാലത്തു പോലും ശരിയായ ചികിൽസയെക്കുറിച്ച് പലർക്കും അറിയാത്തത് രോഗം സങ്കീർണമാകാൻ കാരണമാകുന്നു. കാൽമുട്ടുകളിലെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കുന്നെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. അസ്ഥികളിൽ അനുഭവപ്പെടുന്ന വേദനകൾക്ക് എപ്പോഴും വാതം (ആർത്രൈറ്റിസ്) തന്നെ കാരണമാകണമെന്നില്ല. ചിലപ്പോൾ ജീവിതചര്യകളിലെ മാറ്റങ്ങളും ഫിസിയോതൊറപ്പിയും വഴി വേദന മാറ്റിയെടുക്കാം. എന്നാൽ റുമറ്റോയിഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾ തുടക്കത്തിൽത്തന്നെ പരിശോധിച്ച് കണ്ടെത്തിയില്ലെങ്കിൽ കാലക്രമേണ അവ അധികരിച്ചു സ്ഥിതി വഷളാകാനും സാധ്യതയുണ്ട്. 

sp-well-fort-hospital-article-image-one-exteriror

ഓര്‍ത്തോപീഡിക്, സ്പോര്‍ട്സ് മെഡിസിനില്‍ മികവിന്‍റെ കേന്ദ്രമായി എസ്പി വെല്‍ഫോര്‍ട്ട് ആശുപത്രി

കാല്‍വണ്ണയിലെ ഉളുക്ക് മുതല്‍ കാല്‍ മുട്ട് തന്നെ പൂര്‍ണ്ണമായും മാറ്റി വയ്ക്കുന്ന ടോട്ടല്‍ നീ റീപ്ലേസ്മെന്‍റ് വരെ ഓര്‍ത്തോപീഡിക്സിലെ എല്ലാ വിധ ചികിത്സകള്‍ക്കുമുള്ള അവസാന വാക്കായി മാറുകയാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ എസ്പി വെല്‍ഫോര്‍ട്ട് ആശുപത്രി. ഓര്‍ത്തോപീഡിക്സ് ചികിത്സയിലെയും ഗവേഷണത്തിലെയും കേരളത്തിലെ പ്രമുഖ കേന്ദ്രമായും ഏവരും തിരഞ്ഞെടുക്കുന്ന റെഫറല്‍ കേന്ദ്രമായും കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മാറാൻ എസ്പി വെല്‍ഫോര്‍ട്ടിലെ ഓര്‍ത്തോപീഡിക്സ് സെന്റർ ഫോർ എക്സലൻസിന് സാധിച്ചു. ഇരുപതിലധികം വരുന്ന സ്പെഷ്യാലിറ്റി സര്‍ജന്മാരാണ് ഏറ്റവും മികവുറ്റ ചികിത്സ നല്‍കുന്ന ഈ കേന്ദ്രത്തിന്‍റെ കരുത്ത്. 

sp-well-fort-hospital-article-image-four-interior

സ്പോര്‍ട്സ് മെഡിസിന്‍, ശസ്ത്രക്രിയ അല്ലാതെയുള്ള മാര്‍ഗ്ഗങ്ങളിലൂടെയുള്ള വേദനനിവാരണം, കൈകള്‍ക്ക് നടത്തുന്ന പലതരത്തിലുള്ള ശസ്ത്രക്രിയകള്‍, മുട്ട് മാറ്റി വയ്ക്കുന്ന ടോട്ടല്‍ നീ റീപ്ലേസ്മെന്‍റ് ശസ്ത്രക്രിയകള്‍, ഒടിവും വേദനയും രൂപവൈകല്യങ്ങളും പരിഹരിക്കുന്ന ചികിത്സകള്‍ എന്നിങ്ങനെ പലതരത്തിലുള്ള സേവനങ്ങള്‍ എസ്പി വെല്‍ഫോര്‍ട്ടില്‍ ലഭ്യമാണ്.  ആര്‍ത്രോസ്കോപിക് നീ സര്‍ജറി, കീഹോള്‍ ഷോള്‍ഡര്‍ സര്‍ജറി എന്നിവ സ്പോര്‍ട്സ് മെഡിസിന്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. കഴുത്ത്, പേശികള്‍, കാല്‍മുട്ട്, പുറം, നാഡീവ്യൂഹങ്ങള്‍ എന്നിവയ്ക്ക് വരുന്ന വേദനകള്‍ക്ക് ശസ്ത്രക്രിയ അല്ലാതെയുള്ള പരിഹാരങ്ങളും ഇവിടുത്തെ ഡോക്ടര്‍മാര്‍ നല്‍കുന്നു. 

sp-well-fort-hospital-article-image-two-interior

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ടെന്നീസ് എല്‍ബോ, ഡെക്വെറെന്‍സ് ഡീസീസ് എന്നിവയ്ക്കായുള്ള ശസ്ത്രക്രിയകളാണ് പൊതുവേ കൈകള്‍ക്ക് നടത്താറുള്ളത്. ടോട്ടല്‍ ജോയിന്‍റ് റീപ്ലേസ്മെന്‍റ് സര്‍ജറി കാല്‍മുട്ടിന് പുറമേ ഇടുപ്പ് മാറ്റി വയ്ക്കാനും രോഗികള്‍ക്ക് ഇവിടെ നടത്തി വരുന്നു. കാലിനും കാല്‍വണ്ണയ്ക്കും, ഇടുപ്പിനും കാല്‍പാദത്തിനും മുട്ടിനും തോളുകള്‍ക്കും കൈകള്‍ക്കും കാല്‍മുട്ടിനുമൊക്കെ വരുന്ന ഒടിവ്, ചതവ്, വേദന എന്നിവയ്ക്കുള്ള ചികിത്സയും വൈരൂപ്യ നിരാവരണ സംവിധാനങ്ങളും എസ്പി വെല്‍ഫോര്‍ട്ടില്‍ ലഭ്യമാണ്. 

ഇന്‍-ഹൗസ് ജിം, പ്രായമായവര്‍ക്കുള്ള ജെറിയാട്രിക് പുനരധിവാസ കേന്ദ്രങ്ങള്‍, വിശദമായ ഫിസിയാട്രിസ്റ്റ് പ്രോട്ടോകോള്‍, തോള്‍ വേദന, കഴുത്ത് വേദന, പുറം വേദന പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഓപി ചികിത്സങ്ങള്‍ എന്നിങ്ങനെ നീളുന്നു എസ് പി വെല്‍ഫോര്‍ട്ടിലെ ചികിത്സ സൗകര്യങ്ങള്‍. 

sp-well-fort-hospital-article-image-three-interior

ലാമിനാര്‍ എയര്‍ ഫ്ളോയും നൂതന കംപ്യൂട്ടറൈസ്ഡ് യന്ത്രങ്ങളടക്കം അത്യാധുനിക സാങ്കേതിക വിദ്യയുമുള്ള മൂന്ന് ഓപ്പറേഷന്‍ തിയേറ്ററും ഓപ്പറേഷന് ശേഷമുള്ള പുനരധിവാസ സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ടോട്ടല്‍ നീ റീപ്ലേസ്മെന്‍റ് വഴി അഞ്ഞൂറിലധികം രോഗികള്‍ക്ക് വേദനരഹിതമായ മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ നാളിത് വരെ നടത്താന്‍ എസ്പി വെല്‍ഫോര്‍ട്ടിന് സാധിച്ചു. അതിനൂതന ഇംപ്ലാന്‍റുകള്‍ ഉപയോഗിച്ച് 0.1 ശതമാനത്തിന് താഴെ അണുബാധ നിരക്കോടെ ഇവിടെ ചെയ്യുന്ന മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അതിവേഗത്തില്‍ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ രോഗിയെ സഹായിക്കുന്നു. ഏറ്റവും പരിമിതമായ കാലം ഇതിനായി ആശുപത്രിയില്‍ ചെലവഴിച്ചാല്‍ മതിയാകും. ശസ്ത്രക്രിയക്ക് ശേഷം കാല്‍ മുട്ടുകളുടെ ചലനവും കൂടുതല്‍ മെച്ചപ്പെട്ടതായി രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.   

സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ റോബോട്ടിക്, ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപിക് സര്‍ജറി, സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ഇഎന്‍ടി ആന്‍ഡ് ലാരിങ്കോളജി, സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ യൂറോളജി എന്നിവയാണ് എസ്പി വെല്‍ഫോര്‍ട്ടിലെ മറ്റ് മികവിന്‍റെ കേന്ദ്രങ്ങള്‍. ഡെര്‍മറ്റോളജി, കോസ്മെറ്റോളജി ആന്‍ഡ് കോസ്മെറ്റിക് സര്‍ജറി, പ്രിവന്‍റീവ് ആന്‍ഡ് ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പീഡിയാട്രിക്സ്, ഫിസിയോതെറാപ്പി ആന്‍ഡ് ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, അനസ്തേഷ്യോളജി, ഹാന്‍ഡ് ആന്‍ഡ് മൈക്രോ സര്‍ജറി, ലബോറട്ടറി ആന്‍ഡ് റേഡിയോളജി സര്‍വീസ്, ഗ്യാസ്ട്രോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, ഗൈനക്കോളജി എന്നിവയാണ് ഈ ആശുപത്രിയിലെ മറ്റ് ചികിത്സ വിഭാഗങ്ങള്‍. കിടപ്പ് രോഗികള്‍ക്കും മറ്റും വീട്ടിലെത്തി വൈദ്യസഹായം നല്‍കുന്ന ഹോം ഹെല്‍ത്ത്കെയര്‍ സേവന വിഭാഗവും SPWELL@HOME എന്ന പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

വിശദവിവരങ്ങൾക്ക് വിളിക്കുക 0471-4567890

സന്ദർശിക്കുക : http://www.spwellfort.com/

Content Summary :  SP Well Fort Hospital Thiruvananthapuram - Transforming illness into wellness

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS