ADVERTISEMENT

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പോഷകത്തിനായി ആളുകൾ മൾട്ടിവിറ്റാമിൻ മറ്റ് ധാതുക്കൾ അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുന്നു. മൾട്ടീവിറ്റാമിൻ മൾട്ടിമിനറൽ ഡയറ്ററി സപ്ലിമെന്റുകൾ വിറ്റാമിൻസും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ്. ഇവ വിവിധ ശരീര പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ വർധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ശരീരത്തിനാവശ്യമായ ഊർജ്ജോത്പാദനത്തിനും വളരെ നിർണായകമായ പങ്കു വഹിക്കുന്നു. 

ആധുനിക ജീവിതരീതികളിൽ  പോഷകസമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതിനുള്ള ആവശ്യമായ സമയം ആളുകൾക്ക് ലഭിക്കുന്നില്ല, ഇത് പോഷകകുറവിന് കാരണമാവുന്നു.ഈ ഡയറ്ററി ഗ്യാപ് നികത്തുന്നതിനായി മൾട്ടിവിറ്റമിൻ സപ്ലിമെന്റുകൾ സഹായിക്കുന്നു.സൗകര്യപ്രദവും ഫലപ്രദവുമാണ്  ഇത്തരം സപ്പ്ളിമെന്റുകൾ.ആധുനിക ഭക്ഷ്യശൈലിയിൽനിന്ന് ലഭിക്കാത്ത സൂക്ഷ്മപോഷകങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംവേ ന്യൂട്രിലൈറ്റ് പ്ലസ് പോലെയുള്ള മൾട്ടീവിറ്റാമിൻ മൾട്ടിമിനറൽ സപ്ലിമെന്റുകൾ വിപണിയിലിറക്കുന്നത്. ആംവേയിൽ നിന്നുള്ള ഡെയിലി പ്ലസിൽ 24 അവശ്യ വിറ്റാമിൻ മിനെറൽസിനു പുറമെ ഇരട്ടിയിൽ അധികം സസ്യ കോണ്സെന്ട്രേറ്റുകൾ കൂടി ലഭ്യമാക്കുന്നു. ആംവേയുടെ ഉന്നത നിലവാരമുള്ള ഉത്പന്ന ശ്രേണിയിൽ നിന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഡ്യൂവൽ ലെയർ, ഡ്യൂവൽ റിലീസ് ഫോർമുലേഷൻ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഏറ്റവും ആദ്യത്തെ ഉല്പന്നമാണ് ന്യൂട്രിലൈറ്റ് ഡെയിലി പ്ലസ് .24 അവശ്യ വിറ്റാമിനുകൾക്കും ധാതുക്കൾക്കും പുറമെ മാനസിക സമ്മർദ്ദ ലഘൂകരണ ശേഷിയുള്ള ഗോട്ടുകോല ഉൾപ്പെടെ ഉയർന്ന അളവിൽ സസ്യസത്തും അടങ്ങിയതാണ് ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസ്. അന്താരാഷ്ട്ര അംഗീകാരമുള്ള എൻഎസ്എഫ് ഗുണമേന്മ സർട്ടിഫിക്കേഷൻ  ഉത്പന്നത്തിനു ലഭിച്ചിച്ചിട്ടുണ്ട്.

മിന്റലിന്റെ ഒരു സർവേ പ്രകാരം വിറ്റമിന്സും മിനെറൽസും സപ്ലിമെന്റുകളും പതിവായി കഴിക്കുന്നത് സമ്പൂർണ്ണ ആരോഗ്യം നേടാൻ സഹായിക്കുമെന്ന് 75% ഇന്ത്യക്കാരും വിശ്വസിക്കുന്നു കൂടാതെ 74%  ഇന്ത്യക്കാർ ഇന്ന് തിരക്കേറിയ ജീവിതശൈലി, ജോലി സമ്മർദ്ദം , പരിമിതമായ വ്യായാമം എന്നിവ മൂലം അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു . അതിനാൽ ന്യൂട്രിഷൻ സപ്പോർട്ടിനോടൊപ്പം മാനസിക പിരിമുറുക്കം കുറക്കുന്നതിനും ഉള്ള സഹായം നൽകുന്നതു ഒരു വലിയ പ്ലസ് തന്നെയാകും . ആരോഗ്യ ക്ഷേമ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു ലീഡർ എന്ന നിലയിൽ ആംവേ അതിന്റെ ഏറ്റവും അഭിമാനമായ , വിറ്റാമിൻ മിനറൽ സപ്പ്ളിമെന്റുകളുടെ വിറ്റുവരവിൽ ലോകത്തിലെ ഒന്നാം നമ്പർ ( (No 1 ) ബ്രാൻഡ് ആയ ന്യൂട്രിലൈറ്റിലൂടെ കസ്റ്റമേഴ്സിന്റെ ആവശ്യകത അറിഞ്ഞു  കൊണ്ട് അതിനനുസരിച്ചുള്ള ഉത്പന്നങ്ങൾ നിർമിക്കുകയും  ശുപാർശ ചെയ്യുകയും ചെയ്യുന്നതിലൂടെ അവരുടെ ജീവിതരോഗ്യ ലക്ഷ്യങ്ങൾ നേടാൻ   സഹായിക്കുന്നതിനായി പരിശ്രമിക്കുന്നു. ന്യൂട്രിലൈറ്റിന്റെ ഉത്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ പ്രോഡക്റ്റായ ന്യൂട്രിലൈറ്റ് ഡെയിലി പ്ലസ് വ്യക്തികളെ ഒരു പ്ലസ് ലൈഫ് നേടിയെടുക്കാൻ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നു - സമ്പൂർണ്ണ ആരോഗ്യം എന്ന ആശയത്തിൽ ഊന്നിക്കൊണ്ടു അതിരുകളില്ലാത്ത ഉയർന്ന നിലവാരത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം നേടിയെടുക്കുന്നതിലൂടെ. ഉത്പന്നങ്ങളുടെ ഉന്നത ഗുണനിലവാരത്തിനും സുരക്ഷക്കും  നൽകുന്ന അംഗീകാരത്തിന്റെ പര്യായമായി ആഗോളതലത്തിൽ അറിയപ്പെടുന്ന NSF സെർട്ടിഫിക്കേഷൻ നേടുന്ന ന്യൂട്രിലൈറ്റിലെ ആദ്യത്തെ പ്രൊഡക്റ്റാണ് ന്യൂട്രിലൈറ്റ് ഡെയിലി പ്ലസ് . വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്ന  ആംവെ ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ നേട്ടം.

കൂടാതെ, സ്വന്തം സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ ഔഷധ ചെടികൾ വളർത്തുകയും സ്വന്തമായി വിളവെടുക്കുകയും സംസ്‌കരിക്കുകയും ചെയ്തു ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ലോകത്തിലെ ഒരേയൊരു ആഗോള വിറ്റാമിൻ, ഡയറ്ററി സപ്ലിമെന്റ് ബ്രാൻഡാണ് ആംവെയിൽ നിന്നുള്ള ന്യൂട്രിലൈറ്റ്. ന്യൂട്രിലൈറ്റിന് യുഎസ്, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ 6000 ഏക്കറോളം സ്വന്തമായ ഓർഗാനിക് ഫാമുകൾ ഉണ്ട്.. ഈ ന്യൂട്രിലൈറ്റ് സർട്ടിഫൈഡ് ഫാമുകളിൽ നിന്നാണ് .ന്യൂട്രിലൈറ്റിലെ  ഉല്പാദനത്തിന് വേണ്ട ചെടികളും പ്ലാന്റ് കോൺസെൻട്രേറ്റുകളും ലഭിക്കുന്നത്. ഇന്ത്യയിൽ, ആംവേയ്ക്ക് ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 21 സർട്ടിഫൈഡ് പങ്കാളികൾ ഇന്ത്യൻ, ആഗോള ആവശ്യങ്ങൾക്ക് ആവശ്യമായ ചേരുവകൾ ലഭ്യമാക്കുന്നു. എല്ലാ ന്യൂട്രിലൈറ്റ് ഉൽപ്പന്നങ്ങൾക്കും ശാസ്ത്രീയ ഗവേഷണത്തിന്റെ ശക്തമായ പാരമ്പര്യമുണ്ട്, അതിനാൽ മികച്ചതും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാക്കി മാറ്റുന്നതിനു ഇവ ഉപകരിക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതം നമ്മളിൽ നിന്നും മുമ്പത്തേക്കാൾ കൂടുതൽ ആവശ്യപ്പെടുന്ന ഈ ഒരു ലോകത്ത്, നമ്മുടെ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് പരമപ്രധാനമാണ്. മൾട്ടീവിറ്റാമിൻ മൾട്ടിമിനറൽ ഡയറ്ററി സപ്പ്ളിമെന്റുകൾ പോഷകാഹാര വിടവുകൾ നികത്തുന്നതിന് ഫലപ്രദവുമായ മാർഗ്ഗം നൽകുന്നുന്നതിലൂടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു. ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കുമ്പോൾ, ഗുണനിലവാരത്തോടുള്ള ന്യൂട്രിലൈറ്റിന്റെ പ്രതിബദ്ധതയും നിങ്ങളുടെ ആരോഗ്യത്തോടുള്ള അചഞ്ചലമായ സമർപ്പണവും ഞങ്ങളെ വ്യത്യസ്തരാക്കുന്നു. മികച്ചതും ആരോഗ്യകരവുമായ ജീവിതത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളുടെ വിശ്വസ്ത പങ്കാളി - ന്യൂട്രിലൈറ്റ്

English Summary:

Amway Nutrilite - Multivitamin and multimineral supplement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com