ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്‌ഹൈമേഴ്‌സ് രോഗസാധ്യത കണ്ടെത്താന്‍ രക്തപരിശോധന
Mail This Article
ലക്ഷണങ്ങളൊക്കെ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്‌ഹൈമേഴ്‌സ് രോഗസാധ്യത കണ്ടെത്താന്‍ കഴിയുന്ന പുതിയ രക്തപരിശോധന കണ്ടെത്തി ശാസ്‌ത്രലോകം. സ്വീഡന്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പി-താവോ217 എന്ന പ്രോട്ടീന്റെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ അല്‍സ്‌ഹൈമേഴ്‌സ് സംബന്ധിച്ച പ്രവചനം നടത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട സൂചന നല്‍കുന്ന ബയോമാര്‍ക്കറാണ് പി-താവോ217 പ്രോട്ടീന്‍.
നട്ടെല്ലില്‍ നിന്ന് ദ്രാവകമെടുക്കുന്ന ലുംബാര്‍ പങ്‌ചറുകളും ചെലവേറിയ തലച്ചോറിന്റെ സ്‌കാനുകള്‍ക്കും പകരം ഈ രക്തപരിശോധനയിലൂടെ കൂടുതല്‍ ഫലപ്രദമായി അള്‍സ്‌ഹൈമേഴ്‌സ് സൂചനകള്‍ ലഭിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മറ്റ് ബയോമാര്‍ക്കറുകളില്‍ നിന്ന് വ്യത്യസ്‌തമായി പ്ലാസ്‌മ-താവോ217 അല്‍സ്‌ഹൈമേഴ്‌സ് രോഗികളിലെ നാഡീവ്യൂഹ നാശത്തിന്റെ വ്യാപ്‌തി പ്രതിഫലിപ്പിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്വീഡന്‍ ഗോത്തന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഡോ. നികോളാസ് ആഷ്ടണ്‍ പറയുന്നു. ജാമാ ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ 60 വയസ്സിന് മുകളിലുള്ള 88 ലക്ഷത്തിലധികം പേരാണ് അല്‍സ്‌ഹൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗങ്ങളുമായി ജീവിക്കുന്നത്. 2031 ഓട് കൂടി ഇന്ത്യയിലെ 20 കോടി ജനങ്ങള്‍ക്ക് മറവിരോഗം ബാധിക്കപ്പെടുമെന്ന് കണക്കാക്കുന്നു.
ശാരീരികോൻമേഷത്തിന് അർധകടി ചക്രാസന - വിഡിയോ