മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം ആചരിച്ചു
Mail This Article
മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ (എംഎസ്എസ്ഐ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യ എംഎസ് ദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മാനവീയം വീഥി മുതൽ മ്യൂസിയം വരെ ഭിന്നശേഷിക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും ഉൾപ്പെടെ പങ്കെടുത്ത എംഎസ് അവബോധ കാൽനട പ്രചാരണയാത്ര സംഘടിപ്പിച്ചു.
മൾട്ടിപ്പിൾ സ്ക്ളീറോസിസ് രോഗികളുടെ ക്ഷേമത്തിനും ബോധവത്കരണത്തിനുമായി എംഎസ്എസ്ഐ സംസ്‌ഥാനത്തുടനീളം വിവിധ ഇനം പ്രവർത്തനങ്ങൾ നടത്തുന്നു.
മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗം എന്താണെന്നും രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ആവശ്യകതയും എന്താണെന്നും പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കാൽനട പ്രചാരണ യാത്രയെ തുടർന്ന് മ്യൂസിയം ഭിന്നശേഷി പാർക്കിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ന്യൂറോളജിസ്റ്റ‌് ഡോ. ശ്രുതി എസ്.നായർ മൾട്ടിപ്പിൾ സ്ക്ളീറോസിസിന്റെ നൂതന ചികിത്സാ രീതികളെ കുറിച്ച് സംസാരിച്ചു. ഡോ. ജയചന്ദ്രൻ, ശ്രീചിത്രയിലെ സോഷ്യൽ വർക്കർ രേഖ എം. തുടങ്ങിയവർ പങ്കെടുത്തു.