ADVERTISEMENT

കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്‌രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല നാളുകളിലാണ് മനീഷ കൊയ്‌രാള. 

2012 ലാണ് മനീഷയെ അണ്ഡാശയ അർബുദം പിടികൂടുന്നത്. അന്ന് തനിക്ക് സ്വപ്നം കാണാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലായ സൂമിനു നൽകിയ അഭിമുഖത്തിൽ മനീഷ പറഞ്ഞു. ആ സമയത്ത് വൈകാതെ മരിച്ചു പോകുമെന്നാണ് കരുതിയത്. അടുത്ത അഞ്ചോ പത്തോ വർഷം ‍ഞാൻ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും പേടിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാളെ പോലെയാണ് എനിക്ക് അന്ന് അനുഭവപ്പെട്ടത്, മനീഷ പറഞ്ഞു. ഇന്ന് പുതിയ ശരീരത്തോടും മനസ്സിനോടും ജീവിതത്തോടും താൻ പൊരുത്തപ്പെട്ടുവെന്ന് ഒരു കാലഘട്ടത്തിലെ ജനത മുഴുവൻ നെഞ്ചിലേറ്റിയ നായിക പറയുന്നു. 

manisha-koirala1
Image Credit: instagram.com/m_koirala/, instagram.com/_manisha._.koirala_/

''ഞാൻ ജീവിതം അടിച്ചുപൊളിക്കുന്ന ഒരു വ്യകതിയാണ്. അതേ സമയം കുറച്ച് സുഹൃത്തുക്കളും കുടുംബത്തോടൊപ്പമുള്ള നല്ല സമയവും ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. ഇപ്പോൾ എങ്ങനെയൊക്കെ ആണെന്നു പറഞ്ഞാലും ഒരു ദിവസം തീർച്ചയായും നമുക്ക് ഈ ലോകം വിട്ടു പോകേണ്ടി വരും. ആ ദിവസം വരെ ജീവിതത്തെ ആഘോഷിക്കണം. പോകേണ്ട സമയത്ത് സന്തോഷത്തോടെ പുഞ്ചിരിയോടെ പോകാനാണ് ആഗ്രഹിക്കുന്നത്. ''

''കാൻസർ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ നാളുകളിൽ മോട്ടിവേഷൻ കിട്ടാൻ പല പുസ്തകങ്ങളും, കാൻസറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളുമെല്ലാം തിരഞ്ഞിരുന്നു. എന്നാൽ ആഗ്രഹിച്ചതുപോലെ ഒന്നും കിട്ടിയില്ല. കാൻസറിനെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കുന്നവരെപ്പറ്റിയാണ് എനിക്ക് അറിയേണ്ടിയിരുന്നത്. ആ സമയത്ത് എനിക്കൊരു പ്രാർഥനയുണ്ടായിരുന്നു. ജീവിതം എനിക്ക് രണ്ടാമതൊരു അവസരം തരുകയാണെങ്കിൽ ഞാൻ വളരെ നന്നായി ജീവിക്കുമെന്നും, അതുപോലെ എന്റെ ജീവിതം ഒരു ഉദാഹരണമായി മറ്റുള്ളവർക്കു മുന്നിൽ തുറന്നു വയ്ക്കുമെന്നും. ജീവിതത്തിൽ പ്രതീക്ഷകളില്ലാതിരിക്കുന്നവർക്ക് പ്രതീക്ഷ കൊടുക്കുകയാണ് ഇപ്പോൾ എന്റെ ലക്ഷ്യം.'' 

manisha-3
മനീഷ കൊയ്‌രാള. Image Credit: instagram.com/m_koirala

ഇപ്പോൾ ആരോഗ്യത്തെ നിസ്സാരമായി കാണാറില്ലെന്നും പ്രാധാന്യം നൽകാറുണ്ടെന്നും മനീഷ കൊയ്‌രാള പറഞ്ഞു.

English Summary:

Manisha Koirala Shares about batting with cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com