ADVERTISEMENT

ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. വൃക്കസ്തംഭനം, വൃക്കകളില്‍ കല്ലുകള്‍ പോലുള്ള പ്രശ്നങ്ങളും ഇതു മൂലം ഉണ്ടാകാം. ഇതിനാല്‍ ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. അനാരോഗ്യകരമായ ഭക്ഷണത്തിലൂടെയും മദ്യപാനത്തിലൂടെയും യൂറിക് ആസിഡിന്‍റെ തോത് ക്രമാതീതമായി വര്‍ധിക്കാറുണ്ട്. പ്യൂറൈന്‍ തോത് അധികമുള്ള ഭക്ഷണങ്ങളും യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. ഇനി പറയുന്ന നാല് ഭക്ഷണവിഭവങ്ങളെ  ഇതിനായി കരുതിയിരിക്കണം. 

 

882605018
Photo Credit: 4nadia/Istockphoto

1. വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെയും പഞ്ചസാരയുടെയും തോത് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതില്‍ ഉയര്‍ന്ന തോതില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതും സന്ധിവാതത്തിന്‍റെ പ്രശ്നങ്ങള്‍ അധികരിപ്പിക്കുന്നു. 

469354734
Photo Credit: Ainatc/Istockphoto

 

2. റെഡ് മീറ്റ്

1297113217
Photo Credit: Synergee/Istockphoto

യൂറിക് ആസിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഭവമാണ് ബീഫ് പോലുള്ള റെഡ് മീറ്റുകള്‍. ഇതില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ടര്‍ക്കി, ബേക്കണ്‍, ഷെല്‍ഫിഷ് തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്. 

 

beuty-ingredient-honey-beauty

3. കടല്‍മീനുകള്‍

ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും പരിമിതമായ തോതില്‍ മാത്രമേ യൂറിക് ആസിഡ് രോഗികള്‍ കഴിക്കാവൂ. 

 

4. തേന്‍

തേനിന് പല തരത്തിലുള്ള ഗുണങ്ങളും ഉണ്ട്. പക്ഷേ യൂറിക് ആസിഡ് ഉയര്‍ന്ന തോതിലുള്ളവര്‍ക്ക് തേന്‍ പറ്റിയതല്ല. തേനില്‍ ഉയര്‍ന്ന തോതില്‍ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ പ്യൂറൈന്‍ പുറത്ത് വിട്ട് യൂറിക് ആസിഡ് തോതുയര്‍ത്തും.

Content Summary: 4 Foods You Must Avoid If Your Uric Acid Levels Are High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com