ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍
Mail This Article
ഒരു നല്ല ദിവസത്തിന്‍റെ ആരംഭം പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലൂടെയാകണം. വെറും പോഷണങ്ങള്‍ മാത്രമല്ല ആ ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രഭാതഭക്ഷണം നല്‍കുന്നു. ചയാപചയ പ്രക്രിയ സുഗമമാക്കാനും പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടതാണ്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വളരെ എളുപ്പം തയാറാക്കാവുന്നതും പോഷകസമ്പുഷ്ടവുമായ അഞ്ച് പ്രഭാതഭക്ഷണ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രമുഖ ഡയറ്റീഷ്യന്‍ അഞ്ജലി മുഖര്‍ജി.
1. മുട്ടയും ബ്രഡ് ടോസ്റ്റും ഒപ്പം മിന്‍റ്-മല്ലിയില ജ്യൂസും
2. ചെറുപയര്‍ ദോശയും പുതിന ചമ്മന്തിയും തക്കാളി-കാരറ്റ് ജ്യൂസും
3. ഗോബി പറാത്തയും തൈരും കുമ്പളങ്ങ ജ്യൂസും
4. പുഴുങ്ങിയ മുട്ട, 5-8 ബദാം, ഒരു ഗ്ലാസ് തക്കാളി-സെലറി ജ്യൂസ്
5. ഒരു ബൗള്‍ ഫ്രഷായ പഴങ്ങള്‍
പൂരി ബാജി, മെദുവട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഒഴിവാക്കണമെന്നും അഞ്ജലി നിര്‍ദ്ദേശിക്കുന്നു. ഹോള്‍ ഗ്രെയ്നുകളും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും പാലുൽപന്നങ്ങളും പഴങ്ങളും അടങ്ങിയതാകണം ഉത്തമമായ പ്രഭാതഭക്ഷണമെന്നും ഡയറ്റീഷ്യന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Morning Meals to Keep You Energised Throughout The Day