ഞാവൽക്കുരുവിനുണ്ട് അതിശയിപ്പിക്കും ഗുണങ്ങൾ
Mail This Article
ഞാവൽപഴം ഏറെ രുചികരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ സഹായിക്കും. ഞാവൽ പഴം കൂടാതെ ഞാവൽക്കുരുവിനും നിരവധി ഗുണങ്ങൾ ഉണ്ടെന്നറിയാമോ? പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതുൾപ്പടെ നിരവധി ഗുണങ്ങളാണ് ഞാവൽക്കുരുവിനുള്ളത്. ഞാവൽപഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്.
∙ഞാവൽക്കുരു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ഗ്ലൈക്കോസൂറിയ കുറയ്ക്കുന്നു. ഞാവൽക്കുരവിൽ അടങ്ങിയ ജംബോലിൻ, ജംബോസിന്‍ ഇവ രക്തത്തിലേക്ക് കലരുന്ന പഞ്ചസാരയുടെ നിരക്ക് സാവധാനത്തിലാക്കുകയും ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ് ഇത്.
∙ഞാവൽക്കുരു ഒരു ഡീടോക്സിഫൈ ചെയ്യുന്ന ഔഷധമായി പ്രവർത്തിക്കുന്നു. വിയർപ്, മൂത്രം ഇവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
∙ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കരളിലെ കോശങ്ങളെ ഇത് സംരക്ഷിക്കുന്നു. ആന്റിഇൻഫ്ലമെറ്ററി ഗുണങ്ങൾ ഉള്ളതിനാൽ കരളിലെ ഇൻഫ്ലമേഷൻ (വീക്കം) കുറയ്ക്കുന്നു.
∙ഞാവൽപഴക്കുരു പൊടിച്ചതിൽ എലാജിക് ആസിഡ് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദത്തിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വരാതെ നോക്കുന്നു.
∙ശക്തിയേറിയ ആന്റി ഓക്സിഡന്റുകളായ ഫ്ലവനോയ്ഡുകളും ഫിനോലിക് സംയുക്തങ്ങളും ഞാവൽക്കുരുവിൽ ഉണ്ട്. ഇത് ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ അകറ്റുന്നു.
പപ്പായ ആരോഗ്യകരം, എന്നാൽ ഇവയ്ക്കൊപ്പം പപ്പായ കഴിക്കരുത്... അറിയാം
പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. വിറ്റമിൻ എ, സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവയാൽ സമ്പന്നം. എന്നാൽ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചില ഭക്ഷണങ്ങളുടെ, പ്രത്യേകിച്ച് പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം.
ഉദാഹരണമായി പപ്പായയിൽ അടങ്ങിയ പെപ്പെയ്ൻ എന്ന എൻസൈം, ഇറച്ചിയുടെയും പാലുൽപന്നങ്ങളുടെയും ദഹനം തടസ്സപ്പെടുത്തും. വയറു കമ്പിക്കൽ, വായുകോപം മറ്റ് ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. ഇതുപോലെ സ്റ്റാർച്ച്, കൂടുതലടങ്ങിയ പഴങ്ങളുടെയും പച്ചക്കറികളുെടയും ഒപ്പം പപ്പായ കഴിക്കുമ്പോഴും ദഹനപ്രശ്നങ്ങളുണ്ടാകാം. പപ്പായയിൽ അടങ്ങിയ അമിലേസ് എന്ന എൻസൈം ആണ് അന്നജത്തിന്റെ ദഹനം തടസ്സപ്പെടുത്തുന്നത്.
Content Summary: Health benefits of Jamun Seed