ADVERTISEMENT

അല്‍സ്‌ഹൈമേഴ്‌സ്‌ ഉള്‍പ്പെടെയുള്ള മറവിരോഗങ്ങളെ നാം കഴിക്കുന്ന ഭക്ഷണവും സ്വാധീനിക്കുമെന്ന്‌ പഠനം. സസ്യാധിഷ്‌ഠിത ഭക്ഷണങ്ങളും മെഡിറ്ററേനിയന്‍ ഡയറ്റും ചൈന, ജപ്പാന്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണങ്ങളും അല്‍സ്‌ഹൈമേഴ്‌സ്‌ സാധ്യത കുറയ്‌ക്കുമ്പോള്‍ പാശ്ചാത്യ ഭക്ഷണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. 

ജേണല്‍ ഓഫ്‌ അല്‍സ്‌ഹൈമേഴ്‌സ്‌ ഡിസീസിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പാശ്ചാത്യഭക്ഷണക്രമത്തോട്‌ പ്രിയമേറുന്നത്‌ ഇവിടങ്ങളിലെ അല്‍സ്‌ഹൈമേഴ്‌സ്‌ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. 

Photo Credit: Dmytro Zinkevych/ Shutterstock.com
Photo Credit: Dmytro Zinkevych/ Shutterstock.com

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സാച്ചുറേറ്റഡ്‌ കൊഴുപ്പ്‌, മാംസ വിഭവങ്ങള്‍, ഹാംബര്‍ഗറുകള്‍, ബാര്‍ബിക്യൂ, ഹോട്ട്‌ ഡോഗ്‌ പോലുള്ള സംസ്‌കരിച്ച വിഭവങ്ങള്‍, പഞ്ചസാരയും റിഫൈന്‍ ചെയ്‌ത ധാന്യങ്ങളും ഉയര്‍ന്ന തോതിലുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അല്‍സ്‌ഹൈമേഴ്‌സ്‌ സാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ നീര്‍ക്കെട്ടും ഇന്‍സുലിന്‍ പ്രതിരോധവും ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സും സാച്ചുറേറ്റഡ്‌ കൊഴുപ്പും വര്‍ധിപ്പിച്ചു കൊണ്ടാണ്‌ സംസ്‌കരിച്ച മാംസവിഭവങ്ങള്‍ മറവിരോഗ സാധ്യതയേറ്റുന്നത്‌. 

ഇവ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകാം. ഈ രണ്ട്‌ രോഗങ്ങളും അല്‍സ്‌ഹൈമേഴ്‌സിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. അമേരിക്കയില്‍ സംസ്‌കരിച്ച ഭക്ഷണങ്ങളും ഹാംബര്‍ഗര്‍ പോലുള്ളവയും കഴിക്കുന്നത്‌ കൂടുതലും പാവപ്പെട്ടവരാണെന്നും ഇത്‌ ഈ വിഭാഗങ്ങള്‍ക്കിടയിലെ അല്‍സ്‌ഹൈമേഴ്‌സ്‌ സാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. 2038 ആകുമ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ക്കിടയിലെ അല്‍സ്‌ഹൈമേഴ്‌സ്‌ രോഗസാധ്യത 50 ശതമാനം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു. 

Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

കഴിക്കാം ഈ ഭക്ഷണങ്ങള്‍
പച്ചിലകള്‍, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും, പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്‌, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചേര്‍ന്ന മീന്‍ വിഭവങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ അല്‍സ്‌ഹൈമേഴ്‌സ്‌ സാധ്യത കുറയ്‌ക്കുമെന്നും പഠനം പറയുന്നു. അലസമായ ജീവിതശൈലി ഒഴിവാക്കി വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും സന്തുലിത ഭക്ഷണക്രമവും പിന്തുടര്‍ന്നാല്‍ അല്‍സ്‌ഹൈമേഴ്‌സിന്റെ സാധ്യത കുറയ്‌ക്കാനാകുമെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ത്തു. 
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Food can make changes in the risk of alzhiemers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com