ADVERTISEMENT

കരിമ്പിൻ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന ശർക്കര പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ശർക്കരയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.

∙ഗ്ലൈസെമിക് ഇൻഡക്സ്
പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതുകൊണ്ടു തന്നെ സാവധാനത്തിലേ ഉയരുകയുള്ളൂ. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഒരു ചോയ്സ് ആണ്. 

∙ഇരുമ്പ് 
ഇരുമ്പിന്റെ അഭാവം സ്ത്രീകളിൽ പ്രത്യേകിച്ചും കണ്ടുവരാറുണ്ട്. ഇരുമ്പിന്റെ ഒരു സ്വാഭാവിക ഉറവിടമാണ് ശർക്കര. വിളർച്ച തടയാൻ ശർക്കര സഹായിക്കും. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. 

∙ദഹനത്തിന്
ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ശർക്കര നല്ലൊരു ഔഷധമാണ്. ബവൽമൂവ്മെന്റ് മെച്ചപ്പെടുത്തി മലബന്ധം തടയാൻ സഹായിക്കുന്നു. ശർക്കരയിലടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. 

∙ശ്വസനം
ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകാൻ ശർക്കര സഹായിക്കും. ശർക്കരയിൽ ഇഞ്ചിയോ എള്ളോ ചേർത്ത് കഴിക്കുന്നത് ശ്വസനപ്രശ്നങ്ങൾ അകറ്റി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

∙കരളിന്റെ ആരോഗ്യം
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കി കരളിനെ ഡീടോക്സിഫൈ ചെയ്യാൻ ശർക്കര സഹായിക്കുന്നു. ശർക്കരയുടെ ക്ലെൻസിങ് ഗുണങ്ങൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

∙ആന്റി ഓക്സിഡന്റുകൾ
ശർക്കരയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകളെ തുരത്തി ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

∙പ്രതിരോധശക്തി
 
വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ശർക്കര പതിവായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. രോഗങ്ങളെയും അണുബാധയെയും അകറ്റാൻ സഹായിക്കും. 

∙ആർത്തവകാല ആരോഗ്യം
ആർത്തവസമയത്തെ ക്ഷീണവും തളർച്ചയും അകറ്റാനും ആർത്തവ സമയത്തെ അസ്വസ്ഥതകൾ അകറ്റാനും ശർക്കര സഹായിക്കും. ഹോര്‍മോൺ സന്തുലനം നിലനിർത്താനും ശർക്കരയ്ക്ക് കഴിവുണ്ട്. ആർത്തവകാല ആരോഗ്യം ഇതുവഴി മെച്ചപ്പെടുത്തുകയും ചെയ്യും. 

∙ഊർജദായകം
അന്നജത്തിന്റെ സ്വാഭാവിക ഉറവിടമാണ് ശർക്കര. ഊർജനില മെച്ചപ്പെടുത്തുന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശർക്കര പെട്ടെന്ന് ഊർജമേകുന്ന ഒന്നാണ്. 

∙പോഷകങ്ങൾ
കരിമ്പിൽ ജ്യൂസിൽ നിന്ന് മൊളാസസും ക്രിസ്റ്റലും വേർപെടുത്താത്ത ഒരു ഉൽപന്നമാണ് ശർക്കര. അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റമിനുകൾ എന്നിവ ശർക്കരയിലുണ്ട്. ഈ പോഷകങ്ങൾ സൗഖ്യമേകുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. എല്ലുകൾക്ക് ആരോഗ്യമേകുന്നു.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Health Benefits of Consuming Jaggery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com