സുഖമായി ഉറങ്ങണോ? മെലടോണിന്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ
Mail This Article
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തെ സ്വാധീനിക്കുന്ന ശരീരത്തിലെ നിര്‍ണ്ണായകമായ ഹോര്‍മോണ്‍ ആണ് മെലടോണിന്‍. ഉറക്കമില്ലായ്‌മയ്‌ക്ക് പരിഹാരമായി മെലടോണിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ തലവേദന, തലകറക്കം, ഓക്കാനം, ക്ഷീണം എന്നിങ്ങനെ പല പാര്‍ശ്വഫലങ്ങളും ഇത് മൂലം ഉണ്ടാകാം.
എന്നാല്‍ സപ്ലിമെന്റുകള്‍ ഇല്ലാതെ പ്രകൃതിദത്തമായി രീതിയില്‍ ചില ഭക്ഷണവിഭവങ്ങള്‍ കഴിച്ചു കൊണ്ട് ശരീരത്തിലെ മെലടോണിന്‍ തോത് വര്‍ധിപ്പിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.
1. പാല്‍
കുട്ടിക്കാലത്ത് ഉറങ്ങാന്‍ സമയമാകുമ്പോള്‍ ഒരു ഗ്ലാസ് ചൂട് പാല്‍ വീട്ടുകാര്‍ തരുന്നത് ഓര്‍മ്മയില്ലേ. കാല്‍സ്യം മാത്രമല്ല മെലടോണിനും അടങ്ങിയതാണ് പാല്‍. ഇത് ഉറക്കമില്ലായ്‌മയ്‌ക്കുള്ള പരമ്പരാഗത പരിഹാരമാണ്.
2. മുട്ട
പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയതാണ് മുട്ടകള്‍. മെലടോണിന്‍ സമ്പന്നമായ മുട്ടകള്‍ ദിവസവും ഒരെണ്ണം കഴിക്കുന്നത് വഴി ഉറക്കം മെച്ചപ്പെടും.
3. മീന്‍
സാല്‍മണ്‍, മത്തി പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലടോണിനും വൈറ്റമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നല്ല ഉറക്കത്തെ നല്‍കും.
4. ചെറിപഴങ്ങള്‍
മെലടോണിന്‍, വൈറ്റമിന്‍ സി, പൊട്ടാസിയം, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയതാണ് ചെറിപഴങ്ങള്‍. ചെറി പഴങ്ങള്‍ കഴിക്കുന്നതും ടാര്‍ട്ട് ചെറി ജ്യൂസ് കുടിക്കുന്നതും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തും.
5. നട്‌സ്
അവശ്യ പോഷണങ്ങളുടെ കലവറയാണ് നട്‌സുകള്‍. ആല്‍മണ്ട്, പിസ്‌ത, വാള്‍നട്ട് എന്നിങ്ങനെയുള്ള നട്‌സുകള്‍ മെലടോണിന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്. അനാരോഗ്യകരമായ സ്‌നാക്‌സുകള്‍ക്ക് പകരം നട്‌സുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനാല്‍ ഉറക്കത്തെ സഹായിക്കും.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ