ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ, സെക്സിലും അതിനു ശേഷവും ശ്രദ്ധിക്കേണ്ടവ?
Mail This Article
ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ സെക്സ് കഴിഞ്ഞു പെട്ടെന്ന് എഴുന്നേറ്റു പോകാതെ അരമണിക്കൂറെങ്കിലും കിടക്കയിൽ തുടരുന്നതു നല്ലതാണ്. സ്ത്രീയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഏതു പൊസിഷനിൽ ബന്ധപ്പെട്ടാലും ഗർഭധാരണത്തിനു സാധ്യതയുണ്ടാകും. എങ്കിലും കിടന്നു കഴിയുമ്പോൾ യോനീസ്രവവും നിക്ഷേപിക്കപ്പെട്ട ശുക്ലവും കുറച്ചൊക്കെ പുറത്തേക്ക് ഒഴുകിപ്പോയേക്കാം. സ്ത്രീയുടെ അരക്കെട്ടിനടിയിൽ ഒരു തലയണ വച്ച് അരക്കെട്ട് ഉയർത്തിക്കിടന്നാൽ സ്രവം കൂടുതൽ അകത്തേക്കു പോകും.
ശുക്ലം ശരീരത്തിനകത്തെത്തിയാൽ അതിന്റെ സ്ഥിരത ഓരോ വ്യക്തിയിലും ഓരോ വിധമാണ്. ചിലപ്പോൾ കട്ടിയായോ ചിലപ്പോൾ ദ്രാവകം പോലെയോ ഇരിക്കാം. ദ്രാവകാവസ്ഥയിലാണെങ്കിൽ വേഗത്തിൽ തന്നെ ഒഴുകി അകത്തെത്തും.
ബീജത്തിന് എളുപ്പത്തിൽ സഞ്ചരിക്കാൻ വേണ്ടിയാണു ശുക്ലം ദ്രാവകാവസ്ഥയിലാകുന്നത്. യോനിയിൽ ശുക്ലം വീണു പിന്നെയും കുറച്ചു സമയമെടുത്തേ ബീജം ഗർഭപാത്രത്തിലേക്കും അവിടുന്നു ഫലോപിയൻ ട്യൂബിലേക്കും കടക്കുകയും അണ്ഡവുമായി സംയോജിച്ച് ഭ്രൂണവുമായി ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിക്കുകയും ചെയ്യൂ. അതുവരെയുള്ള സമയം വളരെ പ്രധാനമാണ്.
Content Summary: Pregnancy and Sexual relation