ADVERTISEMENT

നമ്മുടെ ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. അണുബാധകള്‍, ബാക്ടീരിയകള്‍, രക്തത്തിലെ പരാന്നജീവികള്‍ എന്നിവയില്‍ നിന്നും ഹീമോഗ്ലോബിന്‍ സംരക്ഷണം നല്‍കും. ഹീമോഗ്ലോബിന്‍ തോത് കുറയുന്നത് രക്തകോശങ്ങളുടെ നാശത്തിലേക്കും ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനക്കുറവിലേക്കും വിളര്‍ച്ചയിലേക്കും നയിക്കാം. 

 

ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

 

1. ഫോളിക് ആസിഡ്, അയണ്‍, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്‍ തോത് വര്‍ധിപ്പിക്കാം. 

 

2. ഹീമോഗ്ലോബിന്‍ ഉൽപാദനത്തിന് അത്യാവശ്യമായ ഒന്നാണ് അയണ്‍. മാംസം, മീന്‍, മുട്ട, സോയ ഉൽപന്നങ്ങള്‍, ഉണക്ക പഴങ്ങള്‍, നട്സ്, ചീര എന്നിവ കഴിക്കുന്നതിലൂടെ അയണ്‍ തോത് വര്‍ധിപ്പിക്കാം. 

 

3. ശരീരം ശരിയായ തോതില്‍ അയണ്‍ ആഗീരണം ചെയ്യുന്നതിന് വൈറ്റമിന്‍ സി ആവശ്യമാണ്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, സ്ട്രോബെറികള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആവശ്യത്തിന് വൈറ്റമിന്‍ സി ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. 

 

4. ഫോളിക് ആസിഡ് ആവശ്യത്തിനില്ലെങ്കില്‍ ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയും ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് പോകുകയും ചെയ്യും. അരി, ബീഫ്, കടല, അവോക്കാഡോ, ലെറ്റ്യൂസ്, കിഡ്നി ബീന്‍സ് എന്നിവയിലെല്ലാം ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. 

 

5. വൈറ്റമിന്‍ ബി 12ന്‍റെ അഭാവവും വിളര്‍ച്ചയ്ക്ക് കാരണമാകും. മാംസം, കരള്‍, മുട്ട, ചെമ്മീന്‍, പാലുൽപന്നങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ബി12 സമൃദ്ധമായി അടങ്ങിയിരിക്കുന്നു. 

 

6. ഭക്ഷണത്തിലൂടെ അയണും ഫോളിക് ആസിഡും കാര്യമായി ശരീരത്തിലെത്തിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതിന്‍റെ സപ്ലിമെന്‍റുകളെയും ആശ്രയിക്കാവുന്നതാണ്. സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 അഭാവം പരിഹരിക്കാനും സപ്ലിമെന്‍റുകള്‍ കഴിക്കാം. 

Content Summary: How to boost your haemoglobin level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com