റൂട്ട് കനാൽ ചികിത്സയ്ക്ക് പ്രായപരിധിയുണ്ടോ? വയോധികരുടെ ദന്ത സംരക്ഷണത്തിൽ അറിയേണ്ടത്?

HIGHLIGHTS
  • റൂട്ട് കനാൽ ചെയ്ത പല്ലിന് പിന്നീട് കേടു വരുമോ?
Is there an age limit for root canal
Representative Image. Photo Credit : Aaron Amat / iStockPhoto.com
SHARE

കേടായ പല്ലിനെ ഉപേക്ഷിക്കാൻ വരട്ടെ... പരമാവധി പല്ലിനെ സംരക്ഷിക്കുക എന്നതാണ് ആധുനിക ദന്തചികിത്സാരീതി. പ്രായമായവരെ വളരെ വിഷമിപ്പിക്കുന്നതാണ് ദന്തരോഗങ്ങൾ. പല്ലുകളിലെ അണുബാധ പല്ലുകളുടെ പുറംപാളിയായ ഇനാമലും ഡെന്റീനും കഴിഞ്ഞ് ആന്തരിക ഘടനയായ പൾപ്പിൽ എത്തിയാൽ തുടർച്ചയായി പല്ലുവേദന അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളിൽ ദന്തരോഗവിദഗ്ധൻ പല്ല് എടുത്തുകളയാനോ അല്ലെങ്കിൽ റൂട്ട് കനാൽ (Root Canal) ചെയ്ത് ആ പല്ലുകൾ സംരക്ഷിക്കാനോ നിർദേശിക്കാറുണ്ട്. 

റൂട്ട് കനാൽ ചികിത്സ

പല്ലിന്റെ പൾപ്പിലേക്കും വേരിലേക്കും എല്ലിലേക്കും അണുബാധ ഇറങ്ങിയ അവസ്ഥയിൽ പല്ല് തുരന്ന്, അണുബാധയുണ്ടായ പൾപ്പും വേരിനുള്ളിലെ ഞരമ്പുകൾ വരുന്ന ഭാഗവും (റൂട്ട് കനാൽ), മരുന്നുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് വൃത്തിയാക്കി അതിനെ കൃത്രിമമായ ഒരു പദാർഥം കൊണ്ട് സീൽ ചെയ്യുന്നതാണ് റൂട്ട് കനാൽ ചികിത്സ. കേടു സംഭവിച്ച പല്ലിനെ ഇങ്ങനെ സംരക്ഷിക്കാൻ സാധിക്കുന്നു. 

‌∙ റൂട്ട് കനാൽ പ്രായമായവരിലും ചെയ്യാൻ കഴിയുമോ?

കൊച്ചുകുട്ടികളിലും പ്രായമായവരിലും റൂട്ട് കനാൽ ചെയ്യാൻ സാധിക്കും. പല്ലിലെ ആന്തരികഘടനയുടെ അവസ്ഥയും മോണകളുടെ ആരോഗ്യവും കൂടി പരിഗണിച്ചാണ് ഓരോ വ്യക്തിയിലും റൂട്ട് കനാൽ ചികിത്സ നിശ്ചയിക്കുന്നത്.

∙ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്ന ഒരാൾക്ക് റൂട്ട് കനാൽ ചികിത്സ നടത്താമോ? ചികിത്സയ്ക്കു മുൻപ് ഏതെങ്കിലും മരുന്നുകൾ നിർത്തേണ്ടതുണ്ടോ?

ഹൃദ്രോഗ ചികിത്സയിലുള്ളവർക്കും റൂട്ട് കനാൽ ചികിത്സ നടത്താം. ഹൃദ്രോഗ ചികിത്സയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സ്ഥിരമായി നൽകുന്ന എക്കോസ്പിരിൻ പോലുള്ള മരുന്നുകൾ നിർത്തേണ്ടതില്ല. രക്തത്തിലെ എഎൻആർ പരിശോധിച്ച്  റൂട്ട് കനാൽ ചെയ്യാവുന്നതാണ്

∙ റൂട്ട് കനാൽ ചെയ്ത പല്ലിന് പിന്നീട് കേടു വരുമോ?

പല്ലിലെ കേട് എന്നത് അതിലെ ആന്തരിക ഘടനയ്ക്കു വരുന്ന രോഗമാണ്. അതിനാൽ, റൂട്ട് കനാൽ ചെയ്ത പല്ലുകളിലും കേടു വരാം. എന്നാൽ ഞരമ്പുകളും രക്തക്കുഴലുകളും ഇല്ലാത്തതിനാൽ ആ പല്ലുകളിൽ വേദന അനുഭവപ്പെടാറില്ല.

Is there an age limit for root canal?
Representative Image. Photo Credit : Hoptocopter / iStockPhoto.com

∙ പ്രമേഹമുള്ള ഒരാൾക്ക് റൂട്ട് കനാൽ ചികിത്സ നടത്താമോ?

പ്രമേഹം ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്താം

വിവരങ്ങൾക്കു കടപ്പാട് : ഡോ.നന്ദകിഷോർ ജെ. വർമ (കൺസൽറ്റന്റ് ഡെന്റൽ സർജൻ, ഭാരത് ഹോസ്പിറ്റൽ, കോട്ടയം) ഫോൺ: 79946 67369

Content Summary : Is there an age limit for root canal? - Dr. Nandakishore J Varma Explains

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA