പ്രതിരോധ ശേഷിക്ക് വേണ്ടത് എന്തെല്ലാം പോഷണങ്ങള്‍?

immunity boosting foods
SHARE

പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടുത്തിടെ ഉണ്ടായ വൈറല്‍ പനിയുടെ വ്യാപനം. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമവും അടിസ്ഥാന ശുചിത്വവുമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങള്‍. എങ്ങനെയാണ് ചില വൈറ്റമിനുകളും ധാതുക്കളും പ്രതിരോധസംവിധാനത്തിന് കരുത്ത് പകരുന്നതെന്ന് നോക്കാം

1. സിങ്ക്

egg yolk
Photo credit : PIMPAN / Shutterstock.com

ജലദോഷ പനിയുടെയും ശ്വാസകോശ അണുബാധകളുടെയും ദൈര്‍ഘ്യം കുറയ്ക്കുന്നതാണ് സിങ്ക്. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധയുടെ സമയത്ത് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന നാശവും കുറയ്ക്കും. മത്തങ്ങ, സൂര്യകാന്തി, എള്ള്, പയര്‍ വര്‍ഗങ്ങള്‍, സോയബീന്‍, മുട്ടയുടെ മഞ്ഞ എന്നിവയില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. 

2. മഗ്നീഷ്യം

almond
Almonds. Photo: Shutterstock/ Krasula

പ്രതിരോധ സംവിധാനത്തിന് സംരക്ഷണം തീര്‍ക്കുന്ന മഗ്നീഷ്യം ദഹനത്തെ മെച്ചപ്പെടുത്തുകയും സിആര്‍പി തോത് കുറയ്ക്കുകയും ചെയ്യുന്നു. ഇതും അണുബാധയുടെ സമയത്തെ നീര്‍ക്കെട്ട് കുറയ്ക്കുന്നു. ബജ്റ, റാഗി, ജോവാര്‍ തുടങ്ങിയ ചെറുധാന്യങ്ങള്‍, ചുവന്ന കിഡ്നി ബീന്‍സ്, വെള്ളക്കടല, സോയബീന്‍, വാള്‍നട്ട്, ആല്‍മണ്ട്, കറിവേപ്പില, മല്ലിയില, ജീരകം, ക്വിനോവ, സൂര്യകാന്തി, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം മഗ്നീഷ്യം അടങ്ങിയവയാണ്. എന്നാല്‍ വാള്‍നട്ട്, ആല്‍മണ്ട് തുടങ്ങിയ നട്സ് വിഭവങ്ങള്‍ ഒരു ദിവസം ഒരു പിടിയിലധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

3. സെലീനിയം

ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്ന സെലീനിയവും വൈറല്‍ അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. കൂണ്‍, റാഡിഷ് ഇലകള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, എള്ള്, കടുക്, മീന്‍, മുട്ട എന്നിവയെല്ലാം സെലീനിയത്തിന്‍റെ സമ്പന്ന  സ്രോതസ്സുകളാണ്. 

4. വൈറ്റമിന്‍ സി

citrus fruit
Photo credit : nadianb / Shutterstock.com

ശ്വേത രക്തകോശങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി അണുബാധയുടെ തീവ്രത കുറയ്ക്കുന്നു. സിട്രസ് പഴങ്ങള്‍, ക്യാപ്സിക്കം, പപ്പായ, പച്ചമാങ്ങ, റാഡിഷ് ഇല, കോളിഫ്ലവര്‍, നെല്ലിക്ക, സ്ട്രോബെറി, കിവി, പാവയ്ക്ക, ബ്രോക്കളി എന്നിവയെല്ലാം വൈറ്റമിന്‍ സി അടങ്ങിയതാണ്. ഇവയില്‍ പലതും പച്ചയ്ക്കോ ചെറുതായി പാകം ചെയ്തോ കഴിക്കുന്നതാണ് ഉത്തമം. 

5. വൈറ്റമിന്‍ ഡി

vitamin d
Photo Credit: it:dreamsfolklore/ Istockphoto

സൂര്യപ്രകാശത്തില്‍ നിന്ന് ശരീരം ഉൽപാദിപ്പിക്കുന്ന വൈറ്റമിന്‍ ഡിയും പ്രതിരോധശേഷിയെ മെച്ചപ്പെടുത്തും. സോയ ഉൽപന്നങ്ങള്‍, പാല്‍, മൃഗങ്ങളുടെ കരള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വൈറ്റമിന്‍ ഡി ലഭിക്കും. 

6. പ്രോബയോട്ടിക്സ്

Probiotic

പ്രതിരോധശേഷി ശക്തമായിരിക്കാന്‍ ദഹനസംവിധാനവും മികച്ചതായിരിക്കണം. തൈര്, ബട്ടര്‍മില്‍ക്ക്, പുളിപ്പിച്ച കാബേജ്, ബീറ്റ്റൂട്ട്, കുക്കുംബര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. 

7. പ്രോട്ടീനുകള്‍

protein
Photo Credit : Oleksandra Naumenko / Shutterstock.com

ശരീരത്തിന്‍റെ ബില്‍ഡിങ് ബ്ലോക്കുകള്‍ എന്നറയിപ്പെടുന്ന പ്രോട്ടീനുകള്‍ അണുബാധകള്‍ക്കെതിരെ ആന്‍റിബോഡികളെയും ഉൽപാദിപ്പിക്കുന്നു.  മാംസ ഉൽപന്നങ്ങള്‍, പാലുൽപന്നങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമാണ്. 

8. ഒമേഗ 3

how-to-make-chia-seed-hair-mask-to-prevent-hair-loss
Image Credits : AS Food studio / Shutterstock.com

മീനുകളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രതിരോധ സംവിധാനത്തിന് ശക്തി പകരും. ഫ്ളാക്സ് വിത്തുകള്‍, ചിയ വിത്തുകള്‍, കടുക്, സോയബീന്‍, വാള്‍നട്ട് എന്നിവയിലും ഒമേഗ 3 അടങ്ങിയിരിക്കുന്നു. 

9. ബീറ്റകരോട്ടിന്‍

vegetables
Photo Credit: Shuttertock.com

കാരറ്റ്, തക്കാളി, തണ്ണിമത്തന്‍, ചീര, ഉലുവ ഇലകള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനും പ്രതിരോധശക്തിയെ മെച്ചപ്പെടുത്തുന്നു.

Content Summary: Nine foods to boost your immune system for cold and flu season

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS