ADVERTISEMENT

മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളും താരയും മകൾ സൗഭാഗ്യയും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്ന തലക്കെട്ടോടെ വിഡിയോ പങ്കുവയ്ക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ദിന ചര്യയിൽ നിന്നു വേറിട്ടുള്ള ദിവസമാണിതെന്ന് സൗഭാഗ്യ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മ താര കല്യാൺ ചികിത്സയ്ക്കു വിധേയയാകുന്ന നിമിഷങ്ങളും വിഡ‍ിയോയിൽ പകർത്തി സൗഭാഗ്യ പങ്കുവയ്ക്കുന്നുണ്ട്. തൊണ്ടയ്ക്കുള്ള ഒരു ചെറിയ ശസ്ത്രക്രിയയ്ക്കായി എത്തിയതാണെന്നും മയക്കം വിട്ടു അമ്മ സുഖമായിരിക്കുന്നുവെന്നും സൗഭാഗ്യ പറയുന്നു

പഴയ ആരോഗ്യത്തോടെ താര കല്യാൺ തിരികെ വരട്ടേയെന്ന പ്രാർഥന വിഡിയോയ്ക്ക് തഴെ കമന്റായി ആരാധകർ രേഖപ്പെടുത്തുന്നു.

വിഡിയോ കാണാം:

Content Summary: Thara Kalyan Under Treatment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com