എല്ലാ ആഴ്ചയും ഇസിജി എടുക്കുന്ന രോഗി; ഹൃദ്രോഗത്തെ അത്രയ്ക്ക് ഭയക്കണോ?

HIGHLIGHTS
  • കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴോ എട്ടോ ഡോക്ടർമാരെ കണ്ടിട്ടുണ്ട്
indian-young-teenager-matured-man-heart-attack-health-tips-deepak-sethi-istock-photo-com
Representative Image. Photo Cresit : Deepak Sethi / iStockPhoto.com
SHARE

ചോദ്യം: എന്റെ ഭർത്താവിന് 72 വയസ്സുണ്ട്. ചെറുപ്പം മുതലേ വളരെയധികം ഉത്കണ്ഠയും ടെൻഷനും ഉള്ള കൂട്ടത്തിലാണ്. പ്രായമായപ്പോൾ ഇത് കൂടി. ഞങ്ങളുടെ അടുത്തൊരു ബന്ധു ഈയിടെ ഹൃദയാഘാതം (Heart Attack) മൂലം മരിച്ചു. ഇപ്പോൾ അദ്ദേഹത്തിനു വല്ലാത്ത മരണഭയമാണ്. എല്ലാ ആഴ്ചയും ഇസിജി എടുക്കുകയും പറ്റിയാൽ ഹൃദ്രോഗ വിദഗ്ധനെ കാണുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴോ എട്ടോ ഡോക്ടർമാരെ കണ്ടിട്ടുണ്ട്. ഈ സ്വഭാവം മൂലം മകന് ആകെ ദേഷ്യമാണ്. ഞാൻ എങ്ങനെയാണ് ഇതൊന്നു പരിഹരിക്കുക?

ഉത്തരം :
ഇത് ഉത്കണ്ഠയോ വിഷാദമോ ആകാം. മരണഭയം വന്നു ചേർന്നാല്‍ മുന്നോട്ടുള്ള ജീവിതം ബുദ്ധിമുട്ടായിരിക്കും. അദ്ദേഹത്തിനു മാത്രമല്ല, കൂടെ താമസിക്കുന്നവർക്കും. ഇവിടെ താങ്കളുടെ പൂർണമായ സഹകരണം അദ്ദേഹത്തിന് ആവശ്യമാണ്. ഈ ഭയം, ഒരു നിമിഷം പോലും തനിച്ചിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിച്ചേക്കാം. ഈ പ്രായത്തിൽ ഇത്തരം ചിന്തകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആദ്യം അദ്ദേഹത്തെ ഒരു ജീറിയാട്രിഷ്യനെ കാണിക്കുക. ചിലപ്പോൾ ഒരു എംആർഐ സ്കാൻ നിർദേശിച്ചേക്കാം. ഞരമ്പു സംബന്ധമായ അസുഖങ്ങളോ സ്ട്രോക്കിനുള്ള സാധ്യതയോ ഇല്ലെന്നു പരിശോധിച്ച് ഉറപ്പാക്കണം. അതിനുശേഷം മരുന്നുകൾ കുറിക്കുവാൻ സാധ്യതയുണ്ട്. മരുന്നു കഴിക്കാൻ ചിലപ്പോൾ താങ്കളുടെ ഭർത്താവ് വിസമ്മതിച്ചേക്കാം. പക്ഷേ, നിർബന്ധിച്ചാണെങ്കിലും അദ്ദേഹത്തെ സമ്മതിപ്പിക്കണം. ജീറിയാട്രിഷന്റെ സഹായത്തോടെ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വന്നേക്കാം. മകന്റെ സഹകരണവും ഇവിടെ ആവശ്യമാണ്.

മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന കൂളിങ് പ്രാണായാമ – വിഡിയോ

Content Summary : Can overthinking cause heart attack?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS