ADVERTISEMENT

രണ്ട്‌ വൃക്കകളും മൂത്രസഞ്ചിയും മൂത്രനാളിയുമെല്ലാം അടങ്ങുന്നതാണ്‌ നമ്മുടെ മൂത്രാശയ സംവിധാനം. മൂത്രം കടന്നു പോകുന്ന പാതയില്‍ വരുന്ന ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകള്‍ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട്‌ ഇന്‍ഫെക്ഷനിലേക്ക്‌ നയിക്കാം. 

പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്കു മൂത്രാശയ അണുബാധയുണ്ടാകാനുള്ള സാധ്യത അധികമാണെന്ന്‌ യശോധ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ ഒബ്‌സ്‌ടെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. ഗൗരി അഗര്‍വാള്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സ്‌ത്രീകളില്‍ മൂത്രനാളിയുടെ നീളം കുറവായതും അതിന്റെ അറ്റം മലദ്വാരവുമായി കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നതുമാണ്‌ ഇതിന്‌ കാരണം. ഗര്‍ഭധാരണം, പ്രായം, ആര്‍ത്തവവിരാമം, മോശം ശുചിത്വം എന്നിവയും മൂത്രാശയ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കാം. 

Photo Credit: bymuratdeniz/ Istockphoto
Photo Credit: bymuratdeniz/ Istockphoto

മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, ഇടയ്‌ക്കിടെയുള്ള മൂത്രശങ്ക, പനി, വിറയല്‍, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന്‌ രൂക്ഷഗന്ധം, പുറത്ത്‌ വേദന, മൂത്രത്തിന്‌ കടുത്ത നിറം, രക്തത്തിന്റെ അംശം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്‌. മൂത്ര പരിശോധനയിലൂടെ മൂത്രാശയ അണുബാധ കണ്ടെത്താം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ്‌ പൊതുവേ ഇതിനുള്ള ചികിത്സ.

ദിവസം കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വരെ വെള്ളം കുടിക്കുന്നത്‌ മൂത്രാശയ അണുബാധയുടെ സാധ്യത കുറയ്‌ക്കുമെന്ന്‌ ഡോ. ഗൗരി ചൂണ്ടിക്കാട്ടി. ഇറുകിയ വസ്‌ത്രങ്ങള്‍ക്ക്‌ പകരം അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നതും കോട്ടണ്‍ അടിവസ്‌ത്രം ധരിക്കുന്നതും സഹായകമാണ്‌. ലൈംഗിക ബന്ധത്തിന്റെ സമയത്ത്‌ ശുചിത്വം കാക്കേണ്ടതും അത്യാവശ്യമാണ്‌.ശാരീരിക ബന്ധത്തിന്‌ മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നത്‌ മൂത്രനാളിയിലെ ബാക്ടീരിയയെ പുറന്തള്ളാന്‍ സഹായിക്കും.

ലൈംഗിക ബന്ധത്തിന്‌ ശേഷം യോനിയും മൂത്രദ്വാരവുമെല്ലാം നന്നായി കഴുകാനും ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിനായി ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നവര്‍ വാട്ടര്‍ ബേസ്‌ഡ്‌ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭനിയന്ത്രണത്തിനായി രാസവസ്‌തുക്കള്‍ അടങ്ങിയ സ്‌പെര്‍മിസൈഡുകള്‍ ഉപയോഗിക്കുന്നത്‌ പരമാവധി  ഒഴിവാക്കണം. ഡയഫ്രം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും ഡോ. ഗൗരി കൂട്ടിച്ചേര്‍ക്കുന്നു. 

വേദനസംഹാരികളുടെ ഉപയോഗവും കിഡ്നി രോഗങ്ങളും: വിഡിയോ

English Summary:

Symptoms of Urinary Tract Infections and Tips to avoid UTI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT