ADVERTISEMENT

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ സംരക്ഷണം. അതുകൊണ്ടുതന്നെ പല്ലു തേക്കുന്നതും ശ്രദ്ധ വേണ്ട പ്രവൃത്തിയാണ്. പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത സന്ദർഭങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നു. ഇനി പറയുന്ന മൂന്ന് സന്ദർഭങ്ങളിൽ ഉടനെയുള്ള പല്ലു തേയ്ക്കൽ ഒട്ടും ഗുണം ചെയ്യില്ല.

∙ഭക്ഷണം കഴിച്ചയുടൻ
ആഹാരത്തിനു മുൻപും ശേഷവുമെല്ലാം നന്നായി വായ കഴുകാൻ എല്ലാരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചിലര്‍ക്കെങ്കിലും ഭക്ഷണം കഴിച്ച ഉടൻ പല്ലു തേക്കണമെന്ന നിർബന്ധമുണ്ടാകും. എന്നാലത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഭക്ഷണം കഴിക്കുമ്പോൾ വായ അസിഡിക് ആകുന്നു. ഈ അസിഡിക് അവസ്ഥയിൽ പല്ല് തേച്ചാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഭക്ഷണം കഴിച്ചാൽ 30 മുതൽ 60 മിനുട്ട് കഴിഞ്ഞതിനു ശേഷം മാത്രമേ ബ്രഷ് ചെയ്യാൻ പാടുള്ളു എന്നാണ് ദന്തരോഗ വിധഗ്ധർ പറയുന്നത്. ഈ സമയത്തിനുള്ളിൽ വായിലെ ഉമിനീർ ആസിഡുകളെ നിയന്ത്രിക്കുകയും സാധാരണ പിഎച്ച് ലെവലിലേക്ക് കൊണ്ടുവരികയും ചെയ്യും.

Photo Credit: Ridofranz/ Istockphoto
Photo Credit: Ridofranz/ Istockphoto

∙ഛര്‍ദ്ദിച്ച ഉടൻ
എന്തെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഛർദ്ദി ഉണ്ടാകാറുണ്ട്. ശേഷം വായ നന്നായി കഴുകണം എന്നാണെങ്കിലും ഛർദ്ദിച്ച ഉടൻ പല്ല് തേക്കുന്നത് നന്നല്ല. വയറിലുള്ള പല ആസിഡുകളും ഛർദ്ദിക്കുന്നതോടെ വായിൽ എത്തും. ആ അവസ്ഥയിൽ ഉടനെ പല്ലു തേക്കുന്നത് ഇനാമല്‍ ഇല്ലാതാകാന്‍ കാരണമാകും. 30 മിനുട്ടിനു ശേഷം വായിലെ പിഎച്ച് ലെവൽ സാധാരണരീതിയിലെത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പല്ല് തേക്കാൻ പാടുള്ളു.

കോഫി കുടിച്ച ഉടൻ
ചായയും കാപ്പിയും ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാൻ പോലും പലർക്കുമാകില്ല. അത്രത്തോളം പ്രധാനപ്പെട്ടതാണ് നമുക്ക് ഈ പാനീയങ്ങൾ. എന്നാൽ കോഫി കുടിച്ച ഉടന്‍ പല്ലു തേക്കുന്നത് ഗുണം ചെയ്യില്ല. കോഫി കുടിക്കുമ്പോൾ വായിലുണ്ടാകുന്നത് അസിഡിക് അന്തരീക്ഷമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പല്ല് തേച്ചാൽ ഇനാമലിനെ മോശമായി ബാധിക്കുമെന്ന കാര്യം ഓർക്കണം. വായിലെ പിഎച്ച് ന്യൂട്രലായതിനു ശേഷം മാത്രം പല്ല് തേയ്ക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നല്‍കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സഹായിക്കും. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Three Instances when Brushing teeth is not good for Dental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com