ADVERTISEMENT

പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. 
പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙ചീസ്
ചീസ് ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉണ്ടാകും. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.

∙യോഗർട്ട്
ചീസ് പോലെ യോഗർട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗർട്ട് പോലുള്ള പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു.

Representative Image. Photo Credit : Yodaswaj / iStockPhoto.com
Representative Image. Photo Credit : Yodaswaj / iStockPhoto.com

∙ഇലക്കറികൾ
കെയ്ൽ, ചീര പോലുള്ള ഇലക്കറികൾ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയിൽ കാത്സ്യവും ഉണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു. 

∙ആപ്പിൾ 
ആപ്പിൾ മധുരമുള്ള ഫലം ആണെങ്കിലും ഇതിൽ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. 

Image Credit: 5 second Studio/shutterstock
Image Credit: 5 second Studio/shutterstock

∙കാരറ്റ്
കാരറ്റിലും നാരുകൾ ധാരാളമുണ്ട്. കാരറ്റ് പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് വായിൽ ഉമിനീരിന്റെ ഉൽപാദനം കൂട്ടും. ഇത് പല്ലിൽ പോതുകൾ ധാരാളം ഉള്ളതുപോലെ കാരറ്റിൽ വിറ്റമിൻ എ യും ധാരാളം അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്?: വിഡിയോ

English Summary:

Food items to eat for healthy teeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com