ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ആരോഗ്യസംവിധാനത്തിലും ജനങ്ങൾക്കിടയിലും ആശങ്കയേറ്റി വീണ്ടും തലപൊക്കിയിരിക്കുകയാണ് കുരങ്ങ് പനി. ക്യസനൂർ ഫോറസ്‌റ്റ് ഡിസീസ് (കെഎഫ്‌ഡി) അഥവാ മങ്കി ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച് അടുത്തിടെ കർണ്ണാടകയിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഉത്തരകന്നട ജില്ലകളായ ശിവമോഗയിലും

ചിക്കമംഗലൂരുവിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷാരംഭത്തിന് ശേഷം അൻപതിലധികം കുരങ്ങ് പനി കേസുകളാണ് കർണ്ണാടകത്തിൽ മാത്രം ഉണ്ടായത്. ഇതോടെ കേരളം ഉൾപ്പെടെ അയൽ സംസ്‌ഥാനങ്ങളും കുരങ്ങ് പനിക്കെതിരെ ജാഗ്രതയിലാണ്.

Representative image. Photo Credit: lakshmiprasad S/istockphoto.com
Representative image. Photo Credit: lakshmiprasad S/istockphoto.com

കുരങ്ങ് പനി: കാരണങ്ങൾ
ഫ്ളാവിവിറിഡേ വൈറസ് കുടുംബത്തിൽപ്പെട്ട ക്യസനൂർ ഫോറസ്‌റ്റ് ഡിസീസ് വൈറസ് (കെഎഫ്ഡിവി) ആണ് കുരങ്ങ് പനിക്ക് കാരണമാകുന്നത്. 1957ൽ കർണാടകത്തിലെ ക്യസനൂർ കാടുകളിലെ  രോഗബാധിതനായ  ഒരു കുരങ്ങിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. രോഗം ബാധിച്ച കുരങ്ങുമായുള്ള സമ്പർക്കത്തിലൂടെയോ ചിലതരം ചെള്ളുകളുടെ കടിയിലൂടെയോ ആണ് വൈറസ് മനഷ്യരിലെത്തുന്നത്. ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വൈറസ് പടരുമെന്നതിന് തെളിവില്ല.

ലക്ഷണങ്ങൾ
വൈറസ് ഉള്ളിലെത്തി മൂന്ന് മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. കുളിര്, പനി, തലവേദന, കടുത്ത പേശീ വേദന, ഛർദ്ദി, വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രക്‌ത സ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചില രോഗികളുടെ രക്‌ത സമ്മർദവും പ്ലേറ്റ്‌ലെറ്റ് എണ്ണവും കുറയാനും സാധ്യതയുണ്ട്. ചുവന്ന രക്ത കോശങ്ങളുടെയും ശ്വേത രക്ത കോശങ്ങളുടെയും എണ്ണത്തിലും കുറവുണ്ടാകാം. ഇനിയും ചില രോഗികൾക്ക് ആദ്യലക്ഷണങ്ങൾക്കു ശേഷം ഒന്ന് രണ്ടാഴ്‌ച കഴിഞ്ഞ് കടുത്ത തലവേദന, വിറയൽ, മാനസിക പ്രശ്നങ്ങൾ, കാഴ്ച മങ്ങൽ തുടങ്ങിയവയും ഉണ്ടാകാം.

Representative image. Photo Credit: Soumen Hazra/istockphoto.com
Representative image. Photo Credit: Soumen Hazra/istockphoto.com

നിയന്ത്രണ നടപടികൾ
കുരങ്ങ് പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. ചെളളുകളുടെയും പ്രാണികളുടെയും കടിയേൽക്കാതിരിക്കാൻ റിപ്പല്ലന്റുകളും ഉപയോഗിക്കാം. കുരങ്ങ് പനിക്ക് പ്രത്യേകമായ ചികിത്‌സകളൊന്നും നിലവിലില്ല. നേരത്തെ കണ്ടെത്തിയാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിവിധ ലക്ഷണങ്ങൾക്ക് ചികിത്‌സ നൽകാം. രക്ത പരിശോധനയിലൂടെയാണ് ആദ്യ ഘട്ടങ്ങളിൽ രോഗ നിർണയം നടത്തുക. തുടർന്ന് എലിസ ടെസ്‌റ്റും ഇതിനായി ഉപയോഗിക്കാറുണ്ട്.

ഈ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതാകാം: വിഡിയോ

English Summary:

Know the symptoms of Monkey Fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com