'സ്വം' ആണ് ഞങ്ങളുടെ സർവസ്വവും

svam-trivandrum-view
SHARE

എന്റെ പേര് രാജ്കിൻ. തിരുവനന്തപുരം പൗഡിക്കോണത്താണ് ഞങ്ങളുടെ പുതിയ വീട്. സ്വം എന്നാണ് വീടിന്റെ പേര്. പുതിയകാല സൗകര്യങ്ങളുള്ള സമകാലിക വീട്, നല്ല വെളിച്ചവും വെന്റിലേഷനും ലഭിക്കണം. ഇത്രയുമായിരുന്നു ഞങ്ങളുടെ ആവശ്യം. 

svam-house-trivandrum-gate

2940 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, പാഷ്യോ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.  

svam-house-trivandrum-hall

തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു.  ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ പ്രധാന ഹാളിന്റെ വശങ്ങളിലായി ക്രമീകരിച്ചു. കടുംനിറങ്ങൾ നൽകി കണ്ണുപൊട്ടിക്കരുത് എന്ന് ഞങ്ങൾക്കു നിഷ്കർഷ ഉണ്ടായിരുന്നു. അതിനാൽ വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലും നൽകിയത്. 

svam-house-trivandrum-living

ഡൈനിങ്ങിനു സമീപം ഡബിൾ ഹൈറ്റിൽ കോർട്‌യാർഡ് നൽകി. മുകളിൽ സ്‌കൈലൈറ്റും എയർ ഹോളുകളും നൽകി. ഇതുവഴി ചൂടുവായു പുറത്തേക്ക് പോകുന്നു. സ്വാഭാവിക പ്രകാശം അകത്തേക്ക് അരിച്ചെത്തുന്നു. കോർട്‌യാർഡ് ഭിത്തിക്കു ചുവപ്പ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

svam-house-trivandrum-dine
svam-house-trivandrum-kitchen

സ്വാഭാവിക പ്രകാശത്തിനൊപ്പം കൃത്രിമ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂഡ് ലൈറ്റുകൾക്കൊപ്പം അകത്തളങ്ങളുടെ പ്രസന്നതയും മാറ്റിയെടുക്കാം.

svam-house-trivandrum-bed

മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ ഫർണിഷിങ്. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി. കുന്നിന്‍ മുകളിലെ പ്ലോട്ടാണ്, ചുറ്റും വീടുകളില്ല, അതിനാൽ പുറത്തേക്ക് തുറക്കുന്ന ഇടങ്ങൾ നൽകിയിട്ടുണ്ട്. പാഷ്യോ, മുകളിലെ കിടപ്പുമുറികളില്‍നിന്നുള്ള ബാൽക്കണികൾ തുടങ്ങിയവ ഇതിനുദാഹരണമാണ്.

svam-house-trivandrum-sitout

വായന ഞങ്ങളുടെ ഹോബിയാണ്. വർഷങ്ങളായി സ്വരുക്കൂട്ടിയ പുസ്തകങ്ങൾ സൂക്ഷിക്കാൻ മുകനിലയിൽ ഒരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വീട്ടിലേക്ക് കടക്കുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ്. അതാണല്ലോ ആത്യന്തികമായി വീടുകളുടെ ധർമവും..

svam-house-trivandrum

Project Facts

Location- Powdikonam, Trivandrum

Area- 2940 SFT

Owner- Rajkin

Architect- Srijit Srinivas

Srijit Srinivas architects

Kawdiar, Thiruvananthapuram

Mob- +91-9447092404

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA