ADVERTISEMENT

കൊച്ചി വടുതലയിൽ, സ്ഥലപരിമിതിയെ മറികടന്നു മികച്ച സൗകര്യങ്ങളുള്ള വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

olivia-exterior

എന്റെ പേര് ഡോൺ ബോസ്‌കോ. ഞാനും ഭാര്യ ലാറയും ധാരാളം ഗൃഹപാഠം ചെയ്തതിനുശേഷമാണ് വീടുപണിക്ക് ഇറങ്ങിത്തിരിച്ചത്. 5.5 സെന്റ് ഭൂമിയിൽ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന വീട് പണിയുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. പ്ലാനിങ് മുതൽ പാലുകാച്ചൽ വരെയുള്ള ഘട്ടങ്ങളിലെല്ലാം എന്റെയും ഭാര്യയുടെയും സജീവമായ ഇടപെടലുകൾ ഉണ്ടായിരുന്നു. വീടുപണി ആരംഭിക്കുന്നതിനു മുന്നേ ഞാനും ഭാര്യയും മനോരമ ഓൺലൈൻ ഹോംസ്റ്റൈൽ സ്ഥിരമായി വായിക്കുമായിരുന്നു. അതിലെ ലേഖനങ്ങളും വളരെയധികം ഉപകാരപ്പെട്ടു. വീടിന്റെ പ്ലാനും ഡിസൈനും ഒരുക്കാൻ തന്നെ ഞങ്ങൾക്ക് ഒരുവർഷമെടുത്തു.

olivia-interiors

സമകാലിക ശൈലിയിൽ മിനിമലിസം പിന്തുടർന്ന് കൊണ്ടാണ് രൂപകൽപന. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്. ഭിത്തികളെ വേർതിരിക്കാൻ പുറംഭിത്തിയിലും അകത്തളങ്ങളിലെ ക്ലാഡിങ് ടൈലുകൾ പതിപ്പിച്ചിട്ടുണ്ട്.

olivia-living

അനാവശ്യ ഭിത്തികൾ ഒഴിവാക്കി തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലത നൽകി. ഭിത്തി മുഴുവൻ നിറയുന്ന ജനാലകളാണ് നൽകിയത്. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. ഒപ്പം സീലിങ്ങിൽ നൽകിയ സ്‌കൈലൈറ്റിലൂടെയും പ്രകാശം അകത്തേക്ക് എത്തുന്നു. യുപിവിസി ജനാലകളാണ് ഉപയോഗിച്ചത്. ഇതിൽ വൈറ്റ് പെയിന്റ് ഫിനിഷ് നൽകി ഇന്റീരിയർ തീമുമായി യോജിപ്പിച്ചു.

olivia-upper-living

വൈറ്റ്, വുഡൻ തീമാണ് കൂടുതലും പിന്തുടർന്നത്.  40cm x40cm വലിപ്പത്തിൽ സിമന്റ് ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്. ഡൈനിങ്ങിലെയും ഊണുമുറിയിലെയും അപ്പർ ലിവിങ്ങിലെയും സീലിങ് പെയിന്റടിക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തിയത് റസ്റ്റിക് ഫിനിഷ് നൽകുന്നു. 

olivia-kitchen

വൈറ്റ്, വുഡൻ തീമാണ് കിച്ചനിലും പിന്തുടർന്നത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ആദ്യം കിച്ചനും സ്റ്റോർ റൂമും പ്രത്യേകമായിരുന്നു. ഞങ്ങൾ രണ്ടും ഓപ്പൺ ആക്കിമാറ്റി. അതോടെ അടുക്കള കൂടുതൽ വിശാലമായി. 

olivia-bed

കിടപ്പുമുറികളിൽ വ്യത്യസ്ത കളർതീമുകൾ നൽകി. സ്ഥലഉപയുക്തതയ്ക്കും സ്റ്റോറേജിനും പ്രാധാന്യം നൽകിയിട്ടുണ്ട്. കട്ടിലുകൾക്കടിയിൽ ഇൻബിൽറ്റ്‌ സ്റ്റോറേജ് സ്‌പേസ് ഒരുക്കി.

olivia-upper-hall

ലഭ്യമായ ചെറിയ സ്ഥലത്ത് ലാൻഡ്സ്കേപ്പിങ്ങും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഫലപ്രദമായി പ്ലാൻ ചെയ്താൽ സ്ഥലപരിമിതി നമ്മുടെ ഭവനസ്വപ്നങ്ങൾക്ക് തടസമല്ല എന്നതാണ് വീടുപണി ഞങ്ങൾക്ക് നൽകിയ അനുഭവപാഠം.

Project Facts

Location :Vaduthala,Cochin 

Area : 5.5cent 

Area- 2400 sqft

Owners :Don Bosco & Lara 

Architect : Frank Antony (FA Architect ,Kaloor,Cochin) 

Mob- 9656562977

Interior Designer :Sharafuddin (Shardes Interiors,Cochin) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com