'എന്റെ വീട് ഞാൻ കാണുന്നത് പാലുകാച്ചലിന്റെ അന്നാണ്'!

thaneermukkom-house
SHARE

പ്രവാസികൾ ഏറ്റവും ടെൻഷൻ അനുഭവിക്കുന്ന സമയമാണ് വീടുപണി. എല്ലാ കാര്യത്തിലും മേൽനോട്ടം എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവധി കിട്ടാത്ത അവസ്ഥ. എന്നാൽ കൂളായി വിദേശത്തിരുന്നു നാട്ടിൽ വീടു പണിത വിശേഷങ്ങൾ വിവരിക്കുകയാണ് ഗൃഹനാഥൻ അലക്സ് ആന്റണി.

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്ത് തറവാടിനോട് ചേർന്നുള്ള 20 സെന്റിലാണ് വീടു പണിയാൻ തീരുമാനിച്ചത്. മനോരമ ഓൺലൈനിൽ ഡിസൈനർ ഷിന്റോയുടെ പ്രോജക്ടുകൾ കണ്ടിഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമീപിക്കുന്നത്. വീടുപണിയുടെ ഭൂരിഭാഗം സമയത്തും ഞാൻ നാട്ടിൽ ഇല്ലായിരുന്നു. പണി ആരംഭിച്ചപ്പോൾ ഒന്ന് വന്നുപോയി. പിന്നെ വന്നത് പാലുകാച്ചലിനാണ്. ഇതിനിടയ്ക്കുള്ള ഓരോ ഘട്ടത്തിലും വാട്സാപ്പിലൂടെയും വിഡിയോ കോളിലൂടെയുമൊക്കെയാണ് പരസ്പരം ആശയങ്ങൾ കൈമാറിയിരുന്നത്.

thaneermukkom-house-exterior-view

മൂന്നു കിടപ്പുമുറികൾ വേണം, പ്രധാന അടുക്കളയോടൊപ്പം വർക്കിങ് കിച്ചനും വേണം, പരിപാലനം എളുപ്പമാകണം..ഇത്രയുമായിരുന്നു പ്രധാന ആവശ്യങ്ങൾ. 

വീടിനു രണ്ടുവശത്തൂടെയും റോഡുണ്ട്. അതിനാൽ മൂന്നുവശത്തു നിന്നും കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ രൂപകല്പന ചെയ്തത്. മേൽക്കൂര ട്രസ് ചെയ്ത് ഷിംഗിൾസ് വിരിച്ചു. പുറംഭിത്തിയിൽ ഗ്രേ ക്ലാഡിങ് ടൈലുകളും വുഡൻ ടെക്സ്ചർ പെയിന്റും നൽകി വ്യത്യസ്തമാക്കി. 

thaneermukkom-house-sideview

2450 ചതുരശ്രയടിയാണ് വിസ്തീർണം. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, മോഡുലാർ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്കേരിയ എന്നിവ താഴത്തെ നിലയിൽ ഒരുക്കി. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി എന്നിവയും ക്രമീകരിച്ചു.

thaneermukkom-house-hall

അധികം ഫർണിച്ചറുകൾ കുത്തിനിറയ്ക്കാതെ മിനിമൽ തീമിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പൊതുവിടങ്ങളിൽ വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. സിറ്റൗട്ടിൽ മാത്രം ഗ്രാനൈറ്റ് നൽകി.

thaneermukkom-house-living

സ്വീകരണമുറിയിൽ മാത്രം ഒരു ഭിത്തി പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിൽ പാനലിങ് ചെയ്തു. ഇവിടെ ഫോൾസ് സീലിങ്ങും നൽകി. 

thaneermukkom-house-upper

ജിഐ ട്യൂബിൽ തടി ഇടകലർത്തിയാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്.

thaneermukkom-house-bed

പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് മുറികളുടെ ജാലകങ്ങൾ ക്രമീകരിച്ചത്. സ്റ്റോറേജിനായി ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി. അറ്റാച്ഡ് ബാത്റൂം ഒരുക്കി. മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ ഫർണിഷിങ്.

thaneermukkom-house-kitchen

എന്തായാലും ഡിസൈനറിൽ ഞങ്ങൾ അർപ്പിച്ച വിശ്വാസം തെറ്റിയില്ല. ഷിന്ടോ അറിഞ്ഞു കണ്ടു വീട് ഒരുക്കിത്തന്നു. ഗൃഹപ്രവേശത്തിന്റെ അന്ന് നാട്ടിലെത്തി വീടു കണ്ടപ്പോൾ, അൽപം ലുക്ക് കൂടിപ്പോയോ എന്നേ തോന്നിയുള്ളൂ! അൽപം ഭംഗി കുറയ്ക്കാൻ ഒക്കുമോ എന്ന് ഡിസൈനറോട് തമാശയ്ക്ക് ചോദിക്കുകയും ചെയ്തു...

Project Facts

Location- Thannermukkam, Alappuzha

Area- 2450 SFT

Plot- 20 cent

Owner- Alex Antony

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Completion year- 2019 April

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ