പ്രവാസജീവിതത്തിൽ നിന്നും ഇതിലും മികച്ച മടങ്ങിവരവുണ്ടോ! പ്ലാൻ

nri-house-exterior
SHARE

അങ്കമാലിക്കടുത്ത് കരിയാട് എന്ന സ്ഥലത്താണ് കോരക്കുഞ്ഞിന്റെയും ഭാര്യ മിനി കോരയുടെയും വീട്. ദീർഘ വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ഇരുവരും ആഗ്രഹിച്ചത് പരമ്പരാഗത ഭംഗിക്കൊപ്പം തങ്ങൾ പരിചയിച്ച വിദേശ വീടുകളുടെ സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു നിർമിതിയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലോട്ടായതിനാൽ പുറത്തെ നഗരത്തിരക്കുകൾ കടന്നുവരാത്തവിധം സ്വാസ്ഥ്യം നൽകുന്നതായിരിക്കണം വീട്ടിലെ അന്തരീക്ഷം എന്നും വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു.

nri-retirement-house-angamaly-pool

20 സെന്റ് പ്ലോട്ടിൽ ഒരു വടവൃക്ഷം പോലെ പടർന്നു കിടക്കുകയാണ് വീട്. ഇടനാഴികളും നടുമുറ്റങ്ങളും സ്പേസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, പൂൾ, ജിം എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഹാജർ വച്ചിരിക്കുന്നത്. 

nri-retirement-house-pool
nri-retirement-house-angamaly

നിറയെ മരങ്ങൾ ഉണ്ടായിരുന്ന പ്ലോട്ടിലെ പരമാവധി മരങ്ങൾ നിലനിർത്തിയാണ് വീടുപണിതത്. അതിന്റെ നന്ദിയെന്നോണം വീടിനു പലയിടത്തും കുടപിടിക്കുന്നതും ഈ മരങ്ങളാണ്. അതിന്റെ ശീതളഛായയിൽ ചെലവഴിക്കുന്നത് തന്നെ മനസ്സ് തണുപ്പിക്കുന്ന അനുഭവമാണെന്ന് വീട്ടുകാർ പറയുന്നു.

nri-retirement-house-angamaly-lawn

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വിശാലത നൽകുന്നു. ഒപ്പം ഗ്ലാസ് ജാലകങ്ങൾ വെളിച്ചം അകത്തേക്ക് സമൃദ്ധമായി എത്തിക്കുന്നു. ഇരട്ടി ഉയരത്തിലാണ് ഡൈനിങ് ഹാൾ ഒരുക്കിയത്. ഇവിടെ മെസനൈൻ ശൈലിയിൽ മുകളിൽ മുറികൾ നൽകി.

nri-retirement-house-angamaly-dine
nri-retirement-house-angamaly-upper

ഊണുമുറിയും ഫാമിലി ലിവിങ്ങുമെല്ലാം പരസ്പരം സംവദിക്കുന്നു. മൂന്നു കിടപ്പുമുറികളും തുറക്കുന്നത് ഉദ്യാനത്തിന്റെയും പൂളിന്റെയും കാഴ്ചകളിലേക്കാണ്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, ഫുൾ ലെങ്ത് വാഡ്രോബ് എന്നിവ ഇവിട നൽകിയിട്ടുണ്ട്. 

nri-retirement-house-angamaly-bed

വീടിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്‌. ഇവിടെ  ഒരു മരം മേൽക്കൂരയിലേക്ക് പടർന്നു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്.

nri-retirement-house-courtyard

സ്വിമ്മിങ് പൂളും മരങ്ങൾ കുടവിരിക്കുന്ന ഉദ്യാനവും പുൽത്തകിടിയും ഇടനാഴികളും സിറ്റിങ് സ്‌പേസും എല്ലാംകൂടി ഒരു റിസോർട്ടിൽ കഴിയുന്ന അനുഭവമാണ് നൽകുന്നത്. അങ്ങനെ ആഗ്രഹിച്ച പോലെ സ്വച്ഛസുന്ദരമായ ഒരു അന്തരീക്ഷത്തിൽ സന്തോഷകരമായ വിശ്രമജീവിതം ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി...

nri-retirement-house-angamaly-gf

Project facts

nri-retirement-house-angamaly-ff

Location- Kariayad, Angamaly

Area- 3200 SFT

Plot- 20 cent

Owner- Korakunju

Architect- Rajashekharan Menon, Kunjan Garg

RGB Architecture Studio, Cochin

Mob- 9745511933

Completion year- 2018

Content Summary: Retirement Home for NRI at Angamali; Luxury Home Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA