ADVERTISEMENT

കോഴിക്കോട് മാവൂരാണ് പ്രവാസിയായ ബഷീറിന്റെ പുതിയ വീട്. പല കാരണങ്ങൾ കൊണ്ട് ഇടയ്ക്ക് വച്ച് നിന്നുപോയ പണി പുതിയ ഡിസൈനറിനെ ഏൽപിച്ചു പൂർത്തീകരിക്കുകയായിരിക്കുന്നു. വീട്ടുകാർ തടിപ്പണിയുടെ ആരാധകരാണ്. അതുകൊണ്ട് ധാരാളം തടിപ്പണിയുള്ള അകത്തളങ്ങൾ വേണമെന്നതായിരുന്നു ഒരു ഡിമാൻഡ്. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന വിധത്തിലാണ് അകത്തളങ്ങൾ രൂപകൽപന ചെയ്തത്.

സമകാലിക ശൈലിയിൽ സ്ലോപ് റൂഫ് നൽകി. പ്‌ളെയിൻ ഡിസൈനിൽ ഗ്രൂവുകൾ നൽകിയാണ് പുറംഭിത്തി അലങ്കരിച്ചത്. വശത്തേയും മുകളിലെയും ഭിത്തികളിൽ ഗ്രേ ക്ലാഡിങ് ടൈലുകളും പതിച്ചു. മുകൾനിലയിൽ മധ്യത്തിലായുള്ള ബാൽക്കണി ഗ്ലാസ് റൂഫിങ് നൽകി വേർതിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, പ്രെയർ റൂം, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഒരുക്കിയത്.

pravasi-house-mavoor-mirror

സിറ്റൗട്ട് മുതൽ തടിയുടെ സാന്നിധ്യം കാണാനാകും. സിറ്റൗട്ടിലെ തൂണുകൾ വെനീർ വുഡൻ ഫിനിഷിൽ പൊതിഞ്ഞെടുത്തു. പ്രധാന വാതിൽ തുറന്നാൽ ആദ്യമെത്തുക സ്വീകരണമുറയിലേക്കാണ്. ഫ്ലോർ ലെവലിൽ നിന്നും അൽപം താഴ്ത്തിയാണ് ലിവിങ്. ഇവിടെ ഭിത്തിയിൽ വെനീർ പാനലിങ് നൽകി ടിവി യൂണിറ്റ് വേർതിരിച്ചു. 

pravasi-house-mavoor-living

വീട്ടിലെ മിക്ക ഇടങ്ങളും ഹൈലൈറ്റ് ചെയ്തിരിക്കുന്നത് തടിയുടെ പാനലിങ് കൊണ്ടാണ്. 'X ' തീമിലാണ് സെമി പാർടീഷനുകൾ ഒരുക്കിയത്. ഇതിലും നിറയുന്നത് തടിയുടെ സാന്നിധ്യമാണ്.  വെള്ള മാർബിളാണ് പൊതുവിടങ്ങളിൽ കൂടുതലും വിരിച്ചത്. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ വുഡൻ ടൈൽ വിരിച്ചു ഹൈലൈറ്റ് ചെയ്തു. 

pravasi-house-mavoor-ha--

ഗോവണിയുടെ താഴെ ചെറിയ സീറ്റിങ് നൽകിയിട്ടുണ്ട്. ഇവിടെ ടെറാക്കോട്ട ടൈലുകളും വിരിച്ചു. ഇവിടെ നൽകിയ ഇൻഡോർ പ്ലാന്റ് അകത്തളത്തിൽ ഹരിതാഭ നിറയ്ക്കുന്നു.

pravasi-house-mavoor-stair

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശയും കസേരകളും ഇന്റീരിയർ തീം അനുസരിച്ച് പ്രത്യേകം പണിയിപ്പിച്ചതാണ്. ഡൈനിങ് റൂമിന്റെ വശത്തായി പ്രെയർ ഏരിയ വേർതിരിച്ചു. ഇവിടെ ഭിത്തിയിൽ വുഡൻ ഫിനിഷ്ഡ് പാനലുകൾ നൽകി ഹൈലൈറ്റ് ചെയ്തു.

pravasi-house-mavoor-dine

വാഷ് ഏരിയയാണ് വീട്ടിലെ ഒരു ഹൈലൈറ്റ്. ഇവിടെ കൺസീൽഡ് ലൈറ്റുകൾ നൽകി കണ്ണാടി പ്രതിഷ്ഠിച്ചു. ബ്ലാക് നാച്ചുറൽ സ്റ്റോണിൽ ഗ്രൂവുകൾ നൽകിയാണ് പിന്നിലെ ഭിത്തി ഹൈലൈറ്റ് ചെയ്തത്.

pravasi-house-mavoor-wash

വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഗോവണി കയറി മുകളിലെത്തിയാൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ ഒരുക്കി.

pravasi-house-mavoor-upper

മൾട്ടിവുഡ്, പിവിസി ബോർഡ് എന്നിവയിൽ ലാമിനേഷൻ വർക്ക് ചെയ്താണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. പാൻട്രി കിച്ചൻ ഓപ്പൺ ശൈലിയിലാണ്. സമീപം വർക്കിങ് കിച്ചനും വേർതിരിച്ചു.

pravasi-house-mavoor-kitchen

അഞ്ചു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്.  ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും മുറികളുടെ ഭംഗി വർധിപ്പിക്കുന്നു.

pravasi-house-mavoor-bed

മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. ഗെയ്റ്റിലും വിക്കറ്റ് ഗെയ്റ്റിലും തടിയുടെ ഹൈലറ്റർ എലമെന്റുകൾ ഹാജർ വച്ചിട്ടുണ്ട്. ഒപ്പം വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ക്ലാഡിങ്ങും. ഭംഗിക്കൊപ്പം ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയതും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിറയാൻ സഹായിക്കുന്നുണ്ട്. ഇപ്പോൾ ഓരോ തവണ നാട്ടിലെത്താൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു.

Model

 

Model

Project facts

Location- Mavoor, Calicut

Area- 3100 SFT

Owner- Basheer

Design- Affan CV

90° Designers, Calicut

Mob- 96337 33766

Completion year- 2019

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

English Summary- Luxury Pravasi House Calicut Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com