വാസ്തുവുണ്ട്, പരിഷ്‌കാരമുണ്ട്, സന്തോഷമുണ്ട്; സുന്ദരം ഈ വീട്

HIGHLIGHTS
  • വാസ്തുശാസ്ത്രപ്രമാണങ്ങൾ പാലിച്ചാണ് നിർമാണം. പ്ലോട്ടിലെ പഴയ കിണർ നിലനിർത്തി.
60-lakh-home-ernakulam
SHARE

എറണാകുളം കുറുമശേരിയിലാണ് ഹരിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പഴയ തറവാട് പൊളിച്ചുനീക്കിയാണ് പുതിയ വീടുപണിതത്. വാസ്തുശാസ്ത്രപ്രമാണങ്ങൾ പാലിച്ചാണ് നിർമാണം. പ്ലോട്ടിലെ പഴയ  കിണർ നിലനിർത്തിയാണ് വീടിനു സ്ഥാനം കണ്ടത്.

സമകാലിക ശൈലിയിലാണ് എലിവേഷൻ എങ്കിലും സിറ്റൗട്ടിൽ കൊടുത്തിരിക്കുന്ന തേക്കിന്റെ പാനലിങ് പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്നു. അകത്തും പുറത്തും ലളിതസുന്ദരമായ ഡിസൈൻ നയങ്ങളാണ് വീടിന്റെ ഭംഗി നിർണയിക്കുന്നത്. എലിവേഷനോട് ചേർന്നുപോകുന്ന ചുറ്റുമതിലും ഗേറ്റും കൊടുത്തു.

60-lakh-home-ernakulam-view

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിലുള്ളത്. 2241ചതുരശ്രയടിയാണ് വിസ്തീർണം.

60-lakh-home-ernakulam-hall

ഷോ കാണിക്കാനായി അകത്തളത്തിൽ ഒന്നും ചെയ്തിട്ടില്ല. ഓരോ സ്‌പേസുകളും ആവശ്യപ്പെടുന്ന അലങ്കാരങ്ങൾ മാത്രമാണ് ചെയ്തത്. സ്ക്വയർ പാറ്റേണിൽ കൊടുത്ത സീലിങ് ഡിസൈനുകൾ മനോഹരമാണ്.

60-lakh-home-ernakulam-dine

തേക്ക്, മഹാഗണി, ആഞ്ഞിലി എന്നിവയാണ് തടിപ്പണികൾക്കായി ഉപയോഗിച്ചത്.

നാലു കിടപ്പുമുറികളും വിശാലമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ സജ്ജീകരിച്ചു.

60-lakh-home-ernakulam-bed

റെഡ് + വൈറ്റ് തീമിലാണ് L ആകൃതിയിലുള്ള  കിച്ചൻ. മൾട്ടിവുഡ്, മറൈൻ പ്ലൈവുഡ്, വെനീർ കോംബിനേഷനിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.

60-lakh-home-ernakulam-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പിങ്ങും സഹിതം 60 ലക്ഷം രൂപയാണ് വീടിനു ചെലവായത്.

60-lakh-home-ernakulam-night

Project facts

Location- Kurumassery, Ernakulam

Plot- 96 cent

Area- 2241 SFT

Owner- Hari.G

Design- Anoop KG

Cadd Artec, Angamali

Mob- 9037979660

Y.C- 2021

English Summary- Vasthu Based Home Plans; Home Tour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS