ADVERTISEMENT

അടൂർ പന്നിവിഴയിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ സാബുവും ബിന്ദുവും പങ്കുവയ്ക്കുന്നു.

40 വർഷത്തിനുമുകളിൽ പഴക്കമുള്ള കുടുംബവീട്ടിൽ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. പഴയ വീട് നിലനിർത്തി, പിന്നിലായാണ് പുതിയ വീട് പണിതത്. തികച്ചും മോഡേൺ-കന്റെംപ്രറി ശൈലിയിലാണ് വീട്. ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ഇതിന്റെ പ്രത്യേകത പലവശത്തുനിന്നും വ്യത്യസ്തമായ രൂപഭംഗി വീടിനുലഭിക്കും. നിലവിൽ പഴയ വീടിന്റെ ഗെയ്റ്റിലൂടെയാണ് എൻട്രി. ഭാവിയിൽ പ്ലോട്ടിന്റെ വശത്തുകൂടിയുള്ള റോഡിലേക്ക് ഗെയ്റ്റ് നൽകാൻ പ്ലാനുണ്ട്. അപ്പോൾ നിലവിൽ വശത്തുള്ള ഭാഗം മുൻഭാഗമായി വരും. അത് മുൻകൂട്ടിക്കണ്ടാണ് വ്യത്യസ്ത എലിവേഷനുകൾ ചിട്ടപ്പെടുത്തിയത്. 

contemporary-house-adoor-JPG

പടിഞ്ഞാറൻ വെയിലിനെ കാഠിന്യം കുറയ്ക്കാനാണ് ഡബിൾഹൈറ്റിൽ ജിഐ സൺഷെയ്ഡ് കൊടുത്തത്. ഇത് കാഴ്ചയിൽ ഒരു ഡിസൈൻ എലമെന്റായും മാറി. പോർച്ച് ഡിറ്റാച്ഡ് ആയി ഒരുക്കി. സമീപം ഒരു ഷോവോളുണ്ട്. സൈഡ് മുറ്റത്തെ യൂട്ടിലിറ്റി സ്‌പേസിനെ മറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സിറ്റൗട്ടിന്റെ മുൻവശത്തായി മറ്റൊരു മിനി ജിഐ സൺഷെയ്ഡുണ്ട്. ഇതിന്റെ പിന്നിൽ ഓപ്പൺ കോർട്യാർഡാണ്. ഇവിടെ യൂജിനിയ എന്ന ഇൻഡോർ ചെടി ഹാജരുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, വാഷ് ഏരിയ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയും ഒരുക്കി. ഏകദേശം 2500 ചതുരശ്രയടിയാണ് വിസ്തീർണം.

contemporary-house-adoor-living-JPG

വാതിൽ തുറന്ന് കയറുമ്പോൾ സിംപിൾ തീമിൽ ലിവിങ് റൂം. ഇവിടെ ടിവി യൂണിറ്റിനുള്ള പ്രൊവിഷനും കൊടുത്തിട്ടുണ്ട്. വാതിൽ തുറക്കുമ്പോൾ നോട്ടംപതിയുന്നത് മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്ത കോറിഡോർ വോളിലേക്കാണ്. ഇവിടെയും സീറ്റിങ് ചിട്ടപ്പെടുത്തി.

contemporary-house-adoor-dine-JPG

അടുത്തത് ഡൈനിങ് ഹാളാണ്. ഇവിടെ അനുബന്ധമായി സ്‌റ്റെയർ, പ്രെയർ സ്‌പേസ്, കോർട്യാർഡ് എന്നിവയുമുണ്ട്. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് മഴയും വെയിലും ഉള്ളിലെത്തുന്ന കോർട്യാർഡിലേക്ക് കടക്കാം. ഈ ഗ്ലാസ് ഡോർ തുറന്നിട്ടാൽ ഡൈനിങ് ഹാളിൽ നല്ല ക്രോസ് വെന്റിലേഷൻ ലഭിക്കും. കോർട്യാർഡിൽ ചെറിയൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്.  

contemporary-house-adoor-prayer-JPG

സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് സീലിങ്ങിലെ സ്‌കൈലൈറ്റ് വഴിയും പ്രകാശം ഉള്ളിൽ  നിറയുന്നു. അതിനാൽ പകൽ ഡൈനിങ് ഹാളിൽ ലൈറ്റിടേണ്ട കാര്യമേയില്ല. 

contemporary-house-adoor-upper-JPG

പ്രായമുള്ളവർക്കും എളുപ്പം കയറാനാകുംവിധം റൈസറിന്റെ ഹൈറ്റ് കുറച്ചാണ് സ്‌റ്റെയർ ഒരുക്കിയത്.  സ്റ്റെയറിന്റെ താഴെ ഒരു വോൾ വേർതിരിച്ചാണ്  പ്രെയർ സ്‌പേസിന്റെ സ്ഥാനം. ഒരു ബെഞ്ചും ഇവിടെ നൽകി. സമീപം ഒരു ഡ്രൈ കോർട്യാർഡുമുണ്ട്. ഇതിൽ ഇൻഡോർ പ്ലാന്റ് സാന്നിധ്യമറിയിക്കുന്നു.

ഡൈനിങ്ങിൽനിന്ന് ഒഴിഞ്ഞുനിൽക്കുംവിധം വാഷ് ഏരിയ വേണമെന്നുണ്ടായിരുന്നു. അങ്ങനെ വാഷ് ഏരിയ മാറ്റിനൽകി. പഴയ വീട്ടിൽ വലിയ അടുക്കളയായിരുന്നു. പുതിയ വീട്ടിലെത്തിയപ്പോൾ ഞങ്ങൾ ചെറുകുടുംബത്തിന് അനുയോജ്യമായ വിധത്തിൽ കോംപാക്ട് കിച്ചനൊരുക്കി. അത്യാവശ്യം നാച്ചുറൽ ലൈറ്റ് ലഭിക്കുന്ന സ്‌കൈലൈറ്റും ഇവിടെയുണ്ട്. പാചകത്തിനിടയിൽ ഇരുന്ന് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഒരു കൗണ്ടർ സ്‌പേസും വേർതിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

contemporary-house-adoor-kitchen-JPG

താഴെ ഒരു കിടപ്പുമുറി എന്റെ പ്രായമായ മാതാപിതാക്കൾക്കായി വേർതിരിച്ചു. കൂടാതെ ഞങ്ങളുടെ കിടപ്പുമുറിയുമുണ്ട്. ഞങ്ങൾക്ക് ഒരു മകളാണ്. ഐടി മേഖലയിൽ ജോലിചെയ്യുന്നു. അവൾക്ക് ജോലിചെയ്യാനുള്ള സൗകര്യത്തോടെ മുകൾനിലയിൽ കിടപ്പുമുറിയൊരുക്കി. 

contemporary-house-adoor-bed-JPG

പഴയ വീടിനെ വേർതിരിക്കാൻ വയർ ഫെൻസാണ് ചെയ്തത്. ഇതിൽ പാഷൻ ഫ്രൂട് അടക്കമുള്ള ക്രീപ്പറുകൾ പടർത്തി. ഇത് ഒരു ഹരിതവേലിയായി മാറിക്കഴിഞ്ഞു. ഇതിന്റെ പിന്നിലായി ടെറസിലേക്ക് കയറാനുള്ള സ്‌റ്റെയറാണ്. അങ്ങനെ ചുരുക്കത്തിൽ ആഗ്രഹിച്ചപോലെയൊരു സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.

Project facts

Location- Pannivizha, Adoor

Owner- Sabu John

Area- 2500 Sq.ft

Design- Unnikrishnan S, Anil Prasad

Better Design Studio, Adoor

Mob- 9207248450  |   9744663654

Y.C- 2022

English Summary- Modern Contemporary House  | Best Home Tour Videos in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com