വിദേശത്തിരുന്ന് നിയന്ത്രിക്കാം! പ്രൗഢി നിറയുന്ന സ്മാർട്ട് വീട്

pariyaram-home
SHARE

സമകാലിക ശൈലിയിൽ ആഡംബരത്തികവുള്ള വീട്- കണ്ണൂർ പരിയാരത്തുള്ള മുഹമ്മദ് ബഷീറിന്റെ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 31 സെന്റ് പ്ലോട്ടിൽ അത്യാവശ്യം മുറ്റം വേർതിരിച്ചാണ് വീടുപണിതത്.  വീതികുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടിന് ഉതകുംവിധം ഫ്ലാറ്റ്-ബോക്സ് ശൈലിയിലാണ് എലിവേഷൻ.  

pariyaram-home-side

കാർപോർച്ച് പ്രീഫാബ് ശൈലിയിലൊരുക്കി. നാച്ചുറൽ സ്റ്റോൺ വിരിച്ച് ഡ്രൈവ് വേ ഒരുക്കി. കൂടാതെ പുൽത്തകിടിയും ഇൻബിൽറ്റ് ഔട്ഡോർ ഫർണീച്ചറുമുണ്ട്.

വീടിന്റെ ഫ്രണ്ട് എലിവേഷന്റെ ഇരുവശങ്ങളിലും ബ്രിക്ക് ക്ലാഡിങ് പതിച്ച ഷോവോളുണ്ട്. മുൻവശത്തെ ഓപ്പൺ ബാൽക്കണിയും എലിവേഷന്റെ മാറ്റുകൂട്ടുന്നു.

pariyaram-home-f-living

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം  5600 ചതുരശ്രയടിയാണ് വിസ്തീർണം.

pariyaram-home-living

തടിയുടെ സാന്നിധ്യമാണ് അകത്തളങ്ങൾക്ക് പ്രൗഢിയേകുന്നത്. പാനലിങ്, സീലിങ്, സ്‌റ്റെയർ എന്നിവിടങ്ങളിലെല്ലാം വുഡൻ ഫിനിഷ് ഹാജർവയ്ക്കുന്നുണ്ട്.  ജിപ്സം- വുഡ് തീമിലുള്ള ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. 

pariyaram-home-stair

ഓരോ കിടപ്പുമുറികളും വ്യത്യസ്‌ത തീമിലൊരുക്കി. കുട്ടിത്തരം നിറയുംവിധമാണ് കിഡ്സ് റൂം ഒരുക്കിയത്. ഇവിടെ സ്‌റ്റഡി സ്‌പേസുമുണ്ട്.

pariyaram-home-bed

വൈറ്റ്+ ഗ്രേ തീമിലാണ് കിച്ചൻ. ധാരാളം സ്റ്റോറേജ് സ്‌പേസുകൾ ക്രമീകരിച്ചു. മറൈൻ പ്ലൈ+ അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റുകൾ.  കൗണ്ടറിൽ വൈറ്റ് ടൈൽസ് വിരിച്ചു. സീലിങ്ങിൽ ട്രാക്ക്  ലൈറ്റുകൾ പതിച്ചത് വ്യത്യസ്തതയാണ്.

pariyaram-home-kitchen

പൂർണമായും ഓട്ടമേറ്റഡ് ടെക്നൊളജിയിലാണ് വീട് പ്രവർത്തിക്കുന്നത്. ഗെയ്റ്റ് മുതൽ അകത്തെ ലൈറ്റുകൾ, കർട്ടനുകൾ വരെ വിദേശത്തിരുന്ന് സ്മാർട്ട് ഫോണിലൂടെ നിയന്ത്രിക്കാനാകും.

മികച്ച ആഡംബരവീടുകൾ കാണാം..

Project facts

Location- Pariyaram, Kannur

Plot- 31 cent

Area- 5600 Sq.ft

Owner- Muhammed Basheer

Designer- Muhammed Aslam

ABC HAUZ UAE

Mob- +917560844707

Plan & Structure- Abdul Jaleel

Jaleel & Associates, Kasargod

Y.C- 2022

English Summary- Fully Automated Smart Home; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS