വ്യത്യസ്തമായ ആകൃതിക്ക് പിന്നിലൊരു രഹസ്യം; സൂപ്പർഹിറ്റാണ് ഈ വീട്!

h-ulliyeri-house-views
SHARE

കോഴിക്കോട് ഉള്ളിയേരിയിലാണ് മിഷാലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പതിവുകളിൽ നിന്ന് മാറിനിൽക്കുന്ന രൂപഘടനയാണ് വീടിന്റെ ഹൈലൈറ്റ്. 'H' ആകൃതിയിലാണ് വീട്. അതായത് സമാന്തരമായ രണ്ടു നീളൻ ബ്ലോക്കുകളായാണ് വീടിന്റെ ഘടന. ഉറപ്പുകുറഞ്ഞ പ്ലോട്ടായതിനാൽ ഫ്രെയിംഡ് ഫൗണ്ടേഷനിലാണ് കെട്ടിടം നിൽക്കുന്നത്.

h-ulliyeri-house-ext

ചൂടുകുറയ്ക്കാനായി കോൺക്രീറ്റ് റൂഫിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനിടയിലുള്ള ആറ്റിക് സ്‌പേസ് സ്‌റ്റോറേജിനായി മാറ്റിയെടുത്തു.

h-ulliyeri-house-view

പരിപാലനം എളുപ്പമാക്കുക,  വീട്ടുകാർക്കിടയിൽ ആശയവിനിമയം മുറിയാതെ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വീട്ടുകാർക്കുണ്ടായിരുന്നത്. അതിനാലാണ് ഒരുനില തിരഞ്ഞെടുത്തത്. പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ മൂന്നു സോണുകളായി ഇടങ്ങൾ വേർതിരിച്ചു.

h-ulliyeri-house-living

വളരെ ലളിതമായ ഓപ്പൺ സിറ്റൗട്ടാണ് ഒരുക്കിയത്.രണ്ടു ഇൻബിൽറ്റ് ബെഞ്ചുകൾ ഇവിടെ ഹാജരുണ്ട്. മിനിമൽ തീമിലാണ് ഡിസൈൻ. അകത്തും പുറത്തും കടുംനിറങ്ങളൊന്നുമില്ല. വൈറ്റ്, ഓഫ് വൈറ്റ് നിറങ്ങളാണ് പ്രസന്നത നിറയ്ക്കുന്നത്.

h-ulliyeri-house-courtyard

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2150 ചതുരശ്രയടിയിൽ ഒരുക്കിയത്.

h-ulliyeri-house-dine

ഫാമിലി ലിവിങ്- ഡൈനിങ് നീളൻ ഹാളിലാണ്. ഇവിടെ വശത്ത് ഇരിപ്പിടസൗകര്യമുള്ള ജാലകങ്ങൾ വിന്യസിച്ചത് വെളിച്ചം ഉള്ളിലെത്തിക്കുന്നു. 

സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്ക് കടക്കാം. ഈ സ്ലൈഡിങ് ഡോർ തുറന്നാൽ വിശാലമായ ഓപ്പൺ ഏരിയ ഉള്ളിൽ ലഭിക്കും.

കോർട്യാർഡ് ഒരു മൾട്ടിപർപസ് ഇടമായാണ് ഇവിടെ ചേർത്തിരിക്കുന്നത്. കുട്ടികളുടെ കളിസ്ഥലം, ചെറിയ ഒത്തുചേരലുകൾ എന്നിവയ്ക്ക് വേദിയാകുന്നത് ഇവിടമാണ്. മേൽക്കൂര ഗ്രില്ലിട്ട് സുരക്ഷിതമാക്കി.നിലത്ത് ബേബിമെറ്റൽ വിരിച്ചു. ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു.

തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായ കോംപാക്റ്റ് കിച്ചനാണ് ഇവിടെ. മൈക്ക- ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സെറ്റ് ചെയ്തു.

h-ulliyeri-house-kitchen

വീടിന്റെ വടക്കുഭാഗത്ത് പാടമാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ലഭിക്കുംവിധം കിടപ്പുമുറികൾ ഈ സൈഡിൽ വിന്യസിച്ചു. മിനിമൽ തീമിലാണ് കിടപ്പുമുറിയുടെ ഡിസൈൻ. ഹെഡ്‌സൈഡ് ഭിത്തിയിൽ സ്ലിറ്റ് വിൻഡോസ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

h-ulliyeri-house-bed

വ്യത്യസ്തമായ ഡിസൈനിലൂടെ കാറ്റും വെളിച്ചവും സ്വകാര്യതയും ഉറപ്പുവരുത്താനായി. ചുരുക്കത്തിൽ വ്യത്യസ്തമായ ആകൃതിയുള്ള വീട് നാട്ടിലെ ശ്രദ്ധാകേന്ദ്രം കൂടിയാണ്.

മികച്ച വീട് വിഡിയോസ് കാണാം...

Project facts

Location- Ulliyeri, Calicut

Plot- 35 cent

Area- 2150 Sq.ft

Owner- Mishal & Shabirin

Architect- Fathil Kummayapurath

Fathil Kummayapurath Architects, Calicut

Y.C- 2021

English Summary- Unique H Shaped House with Positive Interiors- Veedu Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS