20 ലക്ഷത്തിന് മൂല്യമുള്ള വീട്! ചെറുകുടുംബങ്ങൾക്ക് മാതൃക; പ്ലാൻ

20-lakh-house-kottayam
SHARE

കോട്ടയം ജില്ലയിലെ മുളക്കുളം എന്ന സ്ഥലത്താണ് സദനന്റെയും അനിതയുടെയും പുതിയ വീട്. ഗൃഹനാഥന് മരപ്പണിയാണ്.  23 ലക്ഷം രൂപയിൽ താഴെ ചെലവാകുന്ന സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. കുടുംബവകയായ 10 സെന്റിലാണ് വീട് പണിയാൻ തീരുമാനിച്ചത്. ഇവിടം കുന്നുംപുറമായിരുന്നു. അതിനാൽ മണ്ണ് നിരപ്പാക്കി പ്ലോട്ട് ലെവലാക്കി എടുക്കാനും അടിത്തറ കെട്ടാനും കൂടുതൽ സമയവും ചെലവുമായി.

20-lakh-house-kottayam-side

പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് വീട് നിർമിച്ചത്. വെട്ടുകല്ല് കൊണ്ടാണ് സ്ട്രക്ചർ നിർമിച്ചത്. തടിപ്പണികൾക്ക് തടി വാങ്ങുകയായിരുന്നു. 

20-lakh-house-kottayam-living

അൽപലാഭത്തിന് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താൽ പിന്നീട് അധികച്ചെലവാകും എന്നതിനാൽ ഗുണനിലവാരത്തിൽ അധികം വിട്ടുവീഴ്ചകൾ ചെയ്തില്ല. പ്ലാസ്റ്ററിങ്ങിനുശേഷം രണ്ടുകോട്ട് പ്രൈമറും പുട്ടിയും ചുവരുകൾക്ക് ഭംഗിയേകുന്നു.

സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, മൂന്ന് ബാത്റൂം എന്നിവയാണ് 1157 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

20-lakh-house-kottayam-dine

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്-  ഡൈനിങ് ഹാളിലേക്കാണ്. ഇത് ഓപ്പൺ നയത്തിൽ ഒരുക്കിയതിനാൽ വിശാലത അനുഭവപ്പെടുന്നു.

ഫർണിച്ചറുകൾ ഗൃഹനാഥൻ തന്നെ നിർമിച്ചതാണ്. വീടിന്റെ ചെറിയ പണികളിൽ മക്കളും ഗൃഹനാഥനെ തങ്ങളാൽ ആകുംവിധം സഹായിച്ചിരുന്നു. വാഷ് ഏരിയയുടെ ഭിത്തി നീല നിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

20-lakh-house-dine

മുറ്റം ബേബി മെറ്റൽ വിരിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 20 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. ചെലവ് വർധിക്കുന്ന കാലത്ത് 7 മാസം കൊണ്ട് വീടുപണി തീർത്തു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.  മിഡിൽ ക്‌ളാസ്‌ കുടുംബങ്ങൾക്ക് അധിക സാമ്പത്തികബാധ്യത വരാതെ സൗകര്യങ്ങളുള്ള വീട് സഫലമാക്കാം എന്നുതെളിയിക്കുകയാണ് ഈ സ്വപ്നഭവനം.

20-lakh-house-kottayam-kitchen

ചെലവ് കുറച്ച ഘടകങ്ങൾ 

  • ചതുരശ്രയടി കഴിയുന്നതും കുറച്ചു സ്ഥലം ഉപയുക്തമാക്കി.
  • ഫോൾസ് സീലിങ് ഒഴിവാക്കി എൽഇഡി ലൈറ്റുകൾ നേരിട്ട് കൊടുത്തു.
  • ചതുരശ്രയടിക്ക് 50 രൂപ വിലയുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്.
  • കിച്ചനിൽ ക്യാബിനറ്റുകൾ ഒഴിവാക്കി.
വീട് വിഡിയോസ് കാണാം..

Project facts

20-lakh-house-plan

Location-Mulakkulam, Kottayam

Plot- 10 cent

Area- 1157 Sq.ft

Owner- Sadanan, Anitha

Design- Binu Mohan Achari

Sree Sankara Designers & Builders, Kottayam

Mob- 9048421019

Y.C- 2022 Dec

English Summary- Cost Effective House for 20 Lakhs- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA